UPDATES

വായിച്ചോ‌

ഹേ റാം, നാഥുറാം….

1997ല്‍ വന്ന മി നാഥുറോം ഗോഡ്‌സെ ബോല്‍തോയ് 800ഓളം സ്‌റ്റേജുകളില്‍ കളിക്കുകയും രാജ്യത്താകെ വലിയ വിവാദമുയര്‍ത്തുകയും ചെയ്തിരുന്നു.

മീ നാഥുറാം ഗോഡ്‌സേ ബോല്‍തോയ് (നാഥുറാം ഗോഡ്‌സെയാണ് സംസാരിക്കുന്നത്) എന്ന വിവാദ നാടകത്തിന് ശേഷം ഗോഡ്‌സെയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു മറാത്തി നാടകം കൂടി വന്നിരിക്കുന്നു. ആദ്യ നാടകം ചെയ്ത ശരത് പോങ്ക്‌ഷെ തന്നെയാണ് ഹേ റാം നാഥുറാം എന്ന നാടകവുമായി ഒക്ടോബറില്‍ രംഗത്തെത്തിയത്.

1997ല്‍ വന്ന മി നാഥുറോം ഗോഡ്‌സെ ബോല്‍തോയ് 800ഓളം സ്‌റ്റേജുകളില്‍ കളിക്കുകയും രാജ്യത്താകെ വലിയ വിവാദമുയര്‍ത്തുകയും ചെയ്തിരുന്നു. ഹേ റാം നാഥുറാം ഇതുവരെ 31 സ്‌റ്റേജുകളില്‍ നാടകം കളിച്ച് കഴിഞ്ഞു. മറാത്ത വാദ സംഘടനയായ സാംഭാജി ബ്രിഗേഡും ചില വിദ്യാര്‍ത്ഥി, യുവജന സംഘടനകളുമാണ് ഇപ്പോള്‍ നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്. ഗാന്ധി വധത്തെ ന്യായീകരിക്കുന്നതും ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തുന്നതുമാണ് നാടകമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

nathur

ഡിസംബര്‍ 19ന് നാടക പ്രദര്‍ശനം തടയാന്‍ എഐഎസ്എഫും എഐവൈഎഫും ശ്രമിച്ചിരുന്നു. നാഥുറാം ഗോഡ്‌സെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഗാന്ധിയെന്ന വ്യക്തിയെ മാത്രമല്ലെന്നും ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളേയും മൂല്യങ്ങളേയുമാണെന്നും എഐഎസ്എഫ് മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സാഗര്‍ ദുര്യോധ് പറഞ്ഞു. ആര്‍എസ്എസ് പ്രചാരകനായിരുന്നു ഗോഡ്‌സെ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ നാടകം ശ്രമിക്കുന്നത് ആര്‍എസ്എസിന്‌റെ ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തിപ്പിടിക്കാനാണെന്നും സാഗര്‍ ധുര്യോദ് അഭിപ്രായപ്പെട്ടു. ഗാന്ധിയെ ദേശവിരുദ്ധനായും ഗോഡ്‌സെയെ ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചയാളുമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് സാംഭാജി ബ്രിഗേഡ് നേതാവ് സന്തോഷ് ഷിന്‍ഡെ പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് ഹേ റാം നാഥുറാം ശ്രമിക്കുന്നത്. നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്നും സംഭാജി നേതാവ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/3O2BRc

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍