UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അല്‍ഷിമേഴ്‌സിന് കാരണം ‘ഹെര്‍പ്പസ് വൈറസ്’?

50 വയസ് പിന്നിട്ട 90% വ്യക്തികളിലും ഈ വൈറസിന്റെ സാന്നിധ്യവുമുണ്ട്

Avatar

അഴിമുഖം

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം അല്ലെങ്കില്‍ എങ്ങനെ രോഗം പൂര്‍ണമായും ഭേദമാക്കാം എന്നത് ഡോക്ടര്‍മാര്‍ക്ക് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. പക്ഷെ, അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതില്‍ ഒരു സാധാരണ വൈറസിന് പങ്കുണ്ടെന്ന് ചില പഠനങ്ങള്‍ വെളിവാക്കുന്നു. ന്യൂറോണ്‍ (Neuron) മാസിക പ്രസിദ്ധീകരിച്ചതാണ് ഈ പഠനം.

ഹെര്‍പ്പസ് 6A & 7 വൈറസുകള്‍ അല്‍ഷിമേഴ്‌സ് രോഗികളുടെ ഓര്‍മ്മ വേഗം നശിക്കാന്‍ കാരണമാകുമെന്നാണ് പഠനം. ഓരോ 65 സെക്കന്റിലും അല്‍ഷിമേഴ്‌സ് രോഗബാധിതരില്‍, രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് യു.എസിലെ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അല്‍ഷിമേഴ്‌സ് അസോ. കണക്ക് പ്രകാരം നേരത്തെ ഇത് 33 സെക്കന്റില്‍ എന്നതായിരുന്നു.

രോഗബാധിതരായ 622 പേരെയും രോഗമില്ലാത്ത 322 പേരെയും പ0നത്തിന് വിധേയമാക്കി. അല്‍ഷിമേഴ്‌സ് ബാധിതരുടെ തലച്ചോറില്‍ മറ്റുള്ളവരേക്കാള്‍ ഇരട്ടി ഹെര്‍പ്പസ് വൈറസ് ബാധ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധയില്‍ നിന്നുണ്ടാകുന്ന മുറിവാണ് അല്‍ഷിമേഴ്‌സിന് തുടക്കമിടുന്നതെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. എന്നാല്‍ തലച്ചോറിനെ ബാധിക്കുന്ന വിവിധ രോഗങ്ങളുടെ സങ്കലനമാണ് അല്‍ഷിമേഴ്‌സ് എന്നാണ് മറ്റൊരു വാദം.

‘അല്‍ഷിമേഴ്‌സിന്റെ ഹേതു ഹെര്‍പ്പസ് വൈറസാണെന്ന് ഉറപ്പിക്കാമോ എന്നറിയില്ല. രോഗികളില്‍ ഈ വൈറസിന്റെ സാന്നിധ്യമാണ് ആദ്യം സംശയത്തിന് ഇടയാക്കിയത്. പക്ഷെ ഗവേഷണ ഫലം ഞെട്ടിച്ചു. അങ്ങനെയാണ് ഹെര്‍പസ് വൈറസെന്ന വില്ലനില്‍ ഞങ്ങളെത്തുന്നത്. ഇനിയെല്ലാം വിശദമായ ഗവേഷണത്തിലുടെ കണ്ടെത്തണം’ – ഗവേഷകന്‍ ജോയല്‍ ഡഡ്‌ലി (Joel Dudley).

ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. തലച്ചോറിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് ഇത്രയധികം തെളിവ് ലഭിച്ച പഠനം ആദ്യമാണെന്ന് മറ്റൊരു ഗവേഷകനായ Dr. സാം ഗാന്‍ഡി (Sam Gandy) അഭിപ്രായപ്പെടുന്നു.

പക്ഷെ, ഈ റിപ്പോര്‍ട്ടിന് അധികം പ്രചരണം നല്‍കേണ്ടന്നാണ് ഗവേഷകര്‍ പറയുന്നത്. ഹെര്‍പ്പസ് വൈറസ് സാധാരണമാണ്. 50 വയസ് പിന്നിട്ട 90% വ്യക്തികളിലും ഈ വൈറസിന്റെ സാന്നിധ്യവുമുണ്ട്. എന്നു കരുതി എല്ലാവരും രോഗികളല്ല. കൃത്യമായ നിഗമനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. അതിനാല്‍ ആശങ്ക ഒഴിവാക്കണമെന്ന് സംഘം ആവശ്യപ്പെടുന്നു.

ടീനേജ് പെണ്‍കുട്ടികളുടെ അമിത മദ്യപാനം എല്ലുകളെ ബാധിക്കും!

പ്രിയങ്ക ചോപ്രയുടെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്!

EXPLAINER: കഴുകിയാലും വേവിച്ചാലും പോവാത്ത ഫോര്‍മാലിന്‍; രാസ മീനുകളെ എങ്ങനെ തിരിച്ചറിയാം?

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍