പ്രശസ്ത ഇംഗ്ലീഷ് നടി ആയ ഹെലെന് മിറെന് അടുത്തിടെ ന്യൂയോര്‍ക്ക് നഗരത്തിലെ മെട്രോയില്‍ നടത്തിയ യാത്രയുടെ ചിത്രം എറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പിന്നീട് “റ്റുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാളന്‍” എന്ന പരിപാടിയില്‍ ഹെലെന് ഈ ചിത്രത്തിലെ മാന്‍-സ്പ്രെഡിംഗിനെ (പുരുഷന്മാര് കാലുകള്‍ അകത്തിയിട്ടിരിക്കുന്ന രീതി) പറ്റി വിശദീകരിക്കുകയുണ്ടായി.
നമുക്കിടയില്‍ ഉള്ള ഭൂരിഭാഗം പുരുഷന്മാരും സ്ഥിരം ചെയ്യുന്നതും, എന്നാല്‍ അബോധമായി ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് അറിയാതെ പോകുന്നതുമായ ഒരു പ്രവൃത്തി ആണ് മാന്‍-സ്പ്രെഡിംഗ്. ബസ്, ട്രെയിന്‍ തുടങ്ങിയ പൊതു ഗതാഗതങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കാലുകള്‍ അകത്തി വെച്ച് ഇരിക്കുന്നതുവഴി തൊട്ടടുത്ത് ഇരിക്കുന്നവര്‍ക്ക് സ്ഥലം ഇല്ലാതെ പോകുകയും അലോസരം ഉണ്ടാകുകയും ചെയ്യുന്നു. പൊതു ഗതാഗതങ്ങളില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ ലഭ്യമായ സ്ഥലം പരമാവധി ഉപകാരപ്രദമാക്കണം എന്ന അവബോധം കൊണ്ട് പലരും ആ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്താറുണ്ടെങ്കിലും ചിലരെങ്കിലും ഇത്തരത്തില്‍ ഇരുന്ന് അസൌകര്യം സൃഷ്ടിക്കാറുണ്ട്.
വിദേശ രാജ്യങ്ങളില്‍ കഴിഞ്ഞ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാന്‍-സ്പ്രെഡിംഗിന് എതിരെ ശക്തമായ ക്യാംപെയ്നുകള്‍ ഉണ്ടാകുകയും പൊതു ഗതാഗത വാഹനങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനു ശരീരഘടന മുതല്‍ സീറ്റുകളുടെ ഉയരം വരെ കാരണങ്ങളായി പുരുഷന്മാര് പറയാറുണ്ട്. എന്നിരുന്നാലും ഇത് സാമൂഹികമായി അസ്വീകാര്യമായ പ്രവൃത്തി ആണെന്നതില്‍ സംശയം ഇല്ല.
കൂടുതല്‍ വായിക്കൂ
http://goo.gl/ooLC8G