UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല

അഴിമുഖം പ്രതിനിധി

ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ഗതാഗത കമ്മിഷണറുടെതാണ് ഉത്തരവ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ തീരുമാനം നടപ്പാക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രം ഓടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ഗതാഗത കമ്മിഷണറുടെ ഉത്തരവ് അപ്രായോഗികമാണെങ്കില്‍ പുനപരിശോധിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍