UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിമുഖരാവുന്നതെന്തേ? ഹെല്‍മറ്റ് വേട്ട എന്ന കെണി; ഭരണകൂട ഭീഷണിയുടെ ചില പരോക്ഷ രീതികള്‍

Avatar

ജിജി ജോണ്‍ തോമസ്

വളവിലും തിരിവിലും, കയറ്റത്തിലും ഇറക്കത്തിലും പതിയിരുന്നു ഹെല്‍മറ്റ് വേട്ട നടപ്പാക്കരുതെന്ന് മേലധികാരികള്‍ നിര്‍ദ്ദേശിച്ചതായൊക്കെ പലവട്ടം വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ പരിശോധനകളും അത്തരം ഭാഗങ്ങളില്‍ തന്നെ. ഇടുങ്ങിയ പാലങ്ങളുടെ തുടക്കത്തിലും ചില വണ്‍വേ വഴികളിലുമാണ് മറ്റുചില ഹെല്‍മറ്റ് വേട്ടക്കാര്‍ ‘കെണി’ ഒരുക്കുന്നത്. തൃശൂര്‍, മണ്ണുത്തിയില്‍ വാഹന പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ യുവതിയും കുഞ്ഞും ദാരുണമായി മരണെപ്പട്ടതിനെ തുടര്‍ന്ന് തിരക്കുള്ള സ്ഥലങ്ങളിലെ വാഹന പരിശോധന ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നു.

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പലതവണ പിന്‍വലിച്ച സംസ്ഥാനമാണ് കേരളം. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയൊ സാമൂഹിക സംഘടനയുടേയോ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഒരു നേര്‍ത്ത പിന്തുണപോലും ഇല്ലാതെ തന്നെ അസംഘടിത ജനവിഭാഗത്തില്‍ നിന്ന് ഇത്രയധികം ചെറുത്തുനില്‍പ് നേരിട്ട മറ്റൊരു നിയമവും ഉണ്ടാവില്ല. ഇരുചക്ര വാഹന യാത്രികരില്‍ ഭൂരിപക്ഷവും സ്വമനസാലെയല്ല ഹെല്‍മെറ്റ് ധരിക്കുന്നത് എന്നതു പോകട്ടെ, അവരില്‍ ബഹുഭൂരിപക്ഷവും വളരെ നിലവാരം കുറഞ്ഞ, കഴിയുന്നത്ര ഭാരം കുറഞ്ഞ, ഒരു തൊപ്പിയേക്കാള്‍ അല്‍പ്പം കൂടി മാത്രം കടുപ്പമുള്ള സുരക്ഷ(രഹിത) കവചമാണ് നിയമ പരിപാലനം എന്ന ഏക ലക്ഷ്യസാക്ഷാത്കരണത്തിനായി ധരിക്കുന്നത് എന്നത് ശ്രദ്ധിയ്ക്കാതിരിക്കുന്നത് ശരിയാണോ? 

മരണകാരണമാവും വിധം തലയ്ക്കു ക്ഷതമേല്‍ക്കപ്പെടുന്നവരില്‍ കുറച്ചു പേരുടെ ജീവനെങ്കിലും ഹെല്‍മറ്റ്ധാരണത്തിലൂടെ രക്ഷിക്കാനാവുമെന്നിരിക്കേ ഹെല്‍മറ്റ് ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതില്ല. ഒരു നിമിഷാര്‍ദ്ധത്തില്‍ തന്നെ അതിവേഗക്കുതിപ്പു സാദ്ധ്യമാകുന്ന ആധുനിക ബൈക്ക്് ഉപയോഗിക്കുന്ന ടീനേജുകാര്‍ക്കിടെയില്‍ ഇതു പ്രോത്സാഹിപ്പിക്കേണ്ടത് – അല്ല ഒരു പരിധിവരെ, നിര്‍ബന്ധിപ്പിക്കപ്പെടേണ്ടത്- തന്നെയാണ്. പക്ഷേ മൂന്നോ അതിലധികമോ അംഗങ്ങളുടെ ഉത്തരവാദിത്തമുള്ള കുടുംബത്തിന്റെ നാഥന്‍/നാഥ എത്ര ബോധവത്ക്കരണങ്ങള്‍ക്കു ശേഷവും ഹെല്‍മറ്റ് ധരിക്കുവാന്‍ വിമുഖരാവുന്നെങ്കില്‍, അവരെ ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനൊപ്പമെങ്കിലും, പക്വവും ഉത്തരവാദിത്വവുമുള്ള ആ സമൂഹത്തിന്റെ പ്രതിരോധത്തിനു കാരണം ജനാധിപത്യ ഭരണകൂടം ആരായുക തന്നെ വേണം. കുടുംബത്തിന്റെ ഉത്തരവാദിത്തം പേറുന്ന പക്വതയാര്‍ന്ന ഒരാളുടെ സുരക്ഷയില്‍ സമൂഹത്തിത്തിനുള്ളതിലും ഉയര്‍ന്നതായിരിക്കില്ലേ അയാളുടെയും കുടുംബത്തിന്റെയും ഉത്കണ്ഠയും ഉത്തരവാദിത്തബോധവും?

ജനനന്മ ലാക്കാക്കിയുള്ള നിയമങ്ങളെ എതിര്‍ക്കുന്ന സ്വഭാവമുള്ളവരല്ല പ്രബുദ്ധരായ മലയാളികള്‍, പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കപ്പെട്ടപ്പോള്‍ പുകവലി ശീലമാക്കിയവരില്‍ നിന്ന് ആദ്യം ചില എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന പുകവലി അനുവദിക്കണമെന്ന ആവശ്യത്തിനു ധാര്‍മ്മികമായി പിന്തുണ നേടാനാവില്ലെന്ന തിരിച്ചറിവില്‍ ഏവരും ക്രമേണ സഹകരിച്ചു. കാറിലെ മുന്‍സീറ്റു യാത്രികര്‍ സീറ്റു ബെല്‍റ്റ് ധരിക്കണമെന്ന നിബന്ധന വന്നപ്പോഴും തുടക്കത്തില്‍ പ്രതിഷേധമുണ്ടായെങ്കിലും ക്രമേണ ഏവരും നിയമം അനുസരിക്കുവാന്‍ തയ്യാറായി.

സീറ്റു ബെല്‍റ്റ് ധരിക്കുന്നതുപോലെ ലളിതമല്ല ഹെല്‍മറ്റ് ധരിക്കുന്നത് എന്നതാണ് നിയമം ഏറെ കര്‍ക്കശമാക്കിയിട്ടും ഹെല്‍മറ്റ് ധരിക്കുന്നതില്‍ പ്രതിരോധം തുടരുവാന്‍ കാരണം. മുക്കാല്‍ കിലോയെങ്കിലും തൂക്കം വരുന്ന ഹെല്‍മറ്റ് ശരീരത്തിന്റെ മറ്റൊരു ഭാഗത്തും സ്പര്‍ശിക്കാതെ അക്ഷരാര്‍ത്ഥത്തില്‍ തലച്ചുമടാവുന്നത് ശരിക്കും ബുദ്ധിമുട്ടുതന്നെയാണ്. ധരിക്കുന്നതുപോലെ തന്നെ കുഴയ്ക്കുന്ന പ്രശ്‌നമാണ് യാത്രാ ഇടവേളകളില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നത്. പ്രത്യേക ചങ്ങലയിട്ടു പൂട്ടിവച്ചില്ലെങ്കില്‍ സാധനം നഷ്ടപ്പെടും. കയ്യില്‍ കൊണ്ടു നടക്കുന്നത് ഏറെ ശ്രമകരം. ധരിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും ഉള്ള ബുദ്ധിമുട്ട് ഹെല്‍മറ്റ് ധാരണത്തെ പ്രതിരോധിക്കുവാന്‍ കാരണമാവുമ്പോള്‍ അപകടം കുറയ്ക്കാന്‍ അവശ്യം വേണ്ട നടപടിയും ജാഗ്രതയും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല എന്നതാണ് പ്രതിഷേധത്തിനു കാരണമാവുന്നത്. 

പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലമാണെന്ന് അംഗീകരിച്ചാല്‍ തന്നെ, അപകട സമയത്ത് വാഹനത്തില്‍ നിന്നും തെറിച്ചു വീഴാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള പിന്‍ സീറ്റുയാത്രികരെ ഹെല്‍മറ്റ് ധാരണത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയപ്പോള്‍ സാമൂഹിക പ്രതിബദ്ധത പ്രഘോഷിച്ച നിയമം പ്രത്യക്ഷത്തില്‍ തന്നെ സ്വയം അവഹേളിതമാവുക ആയിരുന്നു. 

അപകടങ്ങളില്‍ മരണമടയുന്ന ഇരുചക്രവാഹകരില്‍ വലിയ ശതമാനത്തിന്റെയും മരണകാരണം തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതമാണെന്നതും ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നവരായിരുന്നെങ്കില്‍ ഇതില്‍ നല്ല ശതമാനം മരണങ്ങളും ഒഴിവാക്കാനായേക്കാവുന്നതാണെന്നുമുള്ള വിലയിരുത്തലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള കാരണമായി പറയുന്നത്. പക്ഷേ ഇവിടെ പരിഹാര നടപടി യഥാര്‍ത്ഥത്തില്‍ വേണ്ടത് മരണകാരണത്തിനോ അപകടകാരണത്തിനോ? മാനഭംഗത്തിനിരയാവുന്ന സ്ത്രീകള്‍ ഗര്‍ഭവതി ആയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ നടപടി എടുക്കുകയാണോ അതോ പൈശാചിക കൃത്യത്തിനു വിധേയയായ സ്ത്രീ ‘എങ്ങനെ’ ഗര്‍ഭിണി ആയി എന്നന്വേഷിച്ച് മേലില്‍ ‘അങ്ങനെ’ ഗര്‍ഭം ഉണ്ടാവാതിരിക്കുവാനുള്ള നടപടി എടുക്കുകയാണോ വേണ്ടത്? അപകടകാരണത്തിനു പകരം മരണകാരണത്തിനു പ്രതിവിധി നിര്‍ദ്ദേശിക്കുന്നത് പീഢനം എന്ന മൂലപ്രശ്‌നത്തില്‍ നിന്നുമാറി ഗര്‍ഭമെന്ന പാര്‍ശ്വ പ്രശ്‌നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുന്ന പോലെ വിചിത്രമാണ്.

വര്‍ഷം തോറും വര്‍ദ്ധിക്കുന്ന വാഹന അപകടങ്ങളുടെ കണക്കുകള്‍ കാണിച്ച് നിയമം നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നവര്‍ പെരുകുന്ന വാഹനങ്ങള്‍ക്കനുസൃതമായി നിരത്തുകള്‍ വികസിക്കപ്പെടാത്തതിനെപ്പറ്റി സൗകര്യപൂര്‍വ്വം മൗനം അവലംബിക്കുന്നു. ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന അതിഭീമമായ വര്‍ദ്ധനവുമായി തട്ടിച്ചുനോക്കുമ്പോള്‍, വാഹനാപകടങ്ങളില്‍ അതിന് ആനുപാതികമായി വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. അതായത്, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പെരുകുന്ന വാഹനങ്ങള്‍ക്ക് ആനുപാതികമായി നിരത്തുകള്‍ വികസിക്കപ്പെടൂകയാണെങ്കില്‍, വാഹനാപകടങ്ങളില്‍ വര്‍ദ്ധനയുണ്ടാകില്ലെന്നു മാത്രമല്ല ഗണ്യമായ കുറവു തന്നെ പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യ വികസനങ്ങളിലും സുരക്ഷാക്രമീകരണങ്ങളിലും ഭരണാധികാരികള്‍ വരുത്തുന്ന വീഴ്ചയുടെ എത്ര വലുതാണ്. അപകടങ്ങളില്‍ പെടുന്ന ഇരുചക്രവാഹനങ്ങള്‍ ആകെയുള്ള ഇരുചക്രവാഹനങ്ങളില്‍ വളരെ കുറച്ചു ശതമാനം മാത്രമേ വരികയുള്ളു എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ പ്രകാശമുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനോ ഹെഡ്‌ലൈറ്റില്‍ നിര്‍ബന്ധമായും അടിച്ചിരിക്കേണ്ട കറുത്ത പെയിന്റിന്റെ വട്ടം ഉണ്ടാവാത്തതിനോ, എതിര്‍ ദിശയില്‍ നിന്നു വാഹനങ്ങള്‍ വരുമ്പോള്‍ ‘ഹൈബീം’ ‘ലോബീം’ ആക്കാതിരിക്കുന്നതിനോ ശിക്ഷാനടപടി ഉണ്ടാവുന്നില്ല. തിരക്കുള്ള പ്രദേശങ്ങളിലും വളവുകളിലും മതിയായ സ്ഥലമില്ലാത്തിടങ്ങളിലും, ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ അത്തരം വലിയ വാഹനങ്ങളെ മറികടക്കുവാന്‍ ശ്രമിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന ഇരുചക്ര വാഹകരെ അപകടത്തില്‍ പെടുത്തുന്നു. ഇവിടെയും പ്രശ്‌നക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല. 

അതിനിടയില്‍, ഇരുചക്ര വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അപകടസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എങ്കില്‍ ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക ലഭിക്കുവാനുള്ള സാധ്യത ഇല്ലാതാകുന്ന വിധം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 140 മുതല്‍ 146 വരെയുള്ള വകുപ്പുകള്‍ ഭേദഗതി വരുത്താന്‍ പോകുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് ഒരാള്‍ അപകടത്തില്‍ പെട്ടാല്‍ അത് വാഹനമോടിക്കുന്നയാളുടെ അനാസ്ഥയായി കണക്കാക്കണമെന്ന് ഭേദഗതി വിഭാവന ചെയ്യുന്നു. അവികസിത നിരത്തുകള്‍ ഉള്‍പ്പടെ ഇരുചക്രവാഹകര്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്ന അനവധി പ്രശ്‌നങ്ങള്‍ അപരിഹൃതമായി തുടരുകയും, മരണം വിതയ്ക്കുന്ന വലിയ വാഹനങ്ങളുടെ കൊടിയ നിയമ ലംഘനങ്ങള്‍ക്കെതിരെ യാതൊരു ശിക്ഷാനടപടികളും കര്‍ക്കശമാക്കാതെ ഇരിക്കയും, അപകടത്തില്‍ പെടുന്ന ഇരുചക്രവാഹകര്‍ ഈ വിധം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് അനീതിയാണ്.

മുന്‍കാലങ്ങളില്‍, ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കില്ലായിരുന്നു. എന്നാല്‍ പോളിസി എടുത്ത് ഒരു വര്‍ഷത്തിനു ശേഷമാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കിയിരിക്കണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. ജീവഹാനിയ്ക്കുള്ള നഷ്ടപരിഹാരം മരണകാരണം എന്തെന്നത്തിന്റെ പേരില്‍ നിഷേധിക്കപ്പെടരുതെന്ന യുക്തിയാണ് ഇത്തരമൊരു നിയമമാറ്റത്തിനു കാരണമായത്. ആത്മഹത്യ ചെയ്യുന്നയാള്‍ക്കു പോലും ഇത്തരം പരിഗണന ലഭ്യമാകുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന ചെറിയ അനാസ്ഥയുടെ പേരില്‍ അപകടത്തില്‍ മരണപെടൂന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല.

അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നിഷേധിയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവസരം നല്‍കും വിധം നിയമഭേദഗതി വരുത്തിയാല്‍, ദാരുണാന്ത്യത്തിന് വിധേയമാകുന്ന ഹതഭാഗ്യരുടെ കുടുംബങ്ങള്‍ക്ക് കോടതിയിലൂടെ പോലും അനുകൂല വിധി നേടാനുള്ള അവസരം അതിലൂടെ അടയുകയാണ് ചെയ്യുന്നത് എന്നത് നിയമം നിര്‍മ്മിക്കുന്നവര്‍ ഓര്‍മ്മിയ്ക്കണം. ഇരുചക്ര വാഹന യാത്രികരെ ഹെല്‍മറ്റ് ധരിക്കാന്‍ പ്രേരിപ്പിക്കാനെന്ന പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാന്‍ ലക്ഷ്യം വച്ചുള്ള ഇത്തരം നിയമ ഭേദഗതി നടപ്പാക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഇരുചക്ര വാഹകരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതിലൂടെ കഴിയും എന്നു ചിന്തിക്കുന്നതില്‍ അത്ര യുക്തിയുണ്ടെന്നും കരുതുക വയ്യ. ഹെല്‍മറ്റ് ധരിക്കാന്‍ വിമുഖരായിട്ടുള്ളവര്‍ തങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കുമെന്നും, മരിച്ചാലും കുടുംബത്തിനു നഷ്ടപരിഹാരം കിട്ടും എന്നും വിശ്വസിക്കുന്നതുകൊണ്ടല്ല ഹെല്‍മറ്റ് ധരിക്കാത്തത്; മറിച്ച് അപകടത്തില്‍ പെടില്ലെന്ന വിശ്വാസത്താലാണ് (ആ വിശ്വാസം ചിലരുടെ കാര്യത്തില്‍ തെറ്റുന്നുണ്ടെങ്കിലും). ആകെയുള്ള ഇരുചക്രവാഹനങ്ങളില്‍ വളരെ കുറച്ചു ശതമാനം മാത്രമേ അപകടങ്ങളില്‍ പെടുന്നുള്ളു എന്നത് ഇവരുടെ ആത്മവിശ്വാസത്തോട് ചേര്‍ത്തു വായിക്കാം. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നു പറഞ്ഞ് പരോക്ഷ ഭീഷണിയിലൂടെ ഭരണകൂടം അരക്ഷിതബോധം സൃഷ്ടിയ്ക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് അഭിലഷണീയമല്ല. നഷ്ടപരിഹാരം വേണ്ടെന്നു ആരെങ്കിലും മുന്‍കൂട്ടി പറഞ്ഞാല്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമത്തില്‍ നിന്ന് അയാള്‍ക്ക് ഇളവു നല്‍കാനാകുമോ? 

ഏതൊരു നിയമവും അതു ബാധകമാവുന്നവരുടെ ചില സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്നുണ്ടാവാം. എങ്കിലും നിയവും നിയന്ത്രണങ്ങളും മനുഷ്യരുടെ നന്മ ലക്ഷ്യമാക്കിയുള്ളതാണെന്നതും ചിലരുടെ സ്വാതന്ത്ര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കേണ്ടിവരുന്നത് മറ്റനേകരുടെ അര്‍ഹമായ മൗലിക സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ആവശ്യമായതിനാല്‍ ആണെന്നതും ഇതിനു സാധൂകരണമാവുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതിലൂടെ ഒരു വ്യക്തി ഒരു വിധത്തിലും മറ്റാരുടേയും സ്വാതന്ത്ര്യ ധ്വംസനത്തിനു കാരണക്കാരനാവുന്നില്ല. മറ്റാരുടേയും സ്വാതന്ത്ര്യത്തിനുമേല്‍ യാതൊരുവിധ കടന്നു കയറ്റങ്ങളും നടത്താതിരിക്കേ തന്നെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന നിയമങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഉണ്ടാവുന്നത് അനുകരണിയമാണോ?

ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ നടപടികള്‍ കാര്യമായ തോതില്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടാകാതെ, ഹെല്‍മറ്റ് നിര്‍ബന്ധിതമാക്കിയത് പോലീസുകാര്‍ക്ക് പെറ്റീക്കേസിന്റെ എണ്ണം തികയ്ക്കാനുള്ള മാര്‍ഗ്ഗം മാത്രമായി മാറുമ്പോള്‍ അവരെ പറ്റിക്കാന്‍ തെര്‍മോകോളില്‍ പെയിന്റടിച്ചു ‘ഹെല്‍മറ്റാ’ക്കുന്ന സാധാരണക്കരനെ പഴി പറഞ്ഞിട്ടെന്തു കാര്യം? എന്തുതന്നെ ആയാലും, വാഹനം ഓടിക്കുന്ന വ്യക്തിയെ അപകട കാരണമാകും വിധം കുതറിമാറാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍, ജനങ്ങളില്‍ ഭീതി വിടര്‍ത്തുന്നുണ്ട് അധികാരികളുടെ വാഹന പരിശോധന എന്നത് ശുഭസൂചനയല്ല. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ജിജി ജോണ്‍ തോമസ്

വളവിലും തിരിവിലും, കയറ്റത്തിലും ഇറക്കത്തിലും പതിയിരുന്നു ഹെല്‍മറ്റ് വേട്ട നടപ്പാക്കരുതെന്ന് മേലധികാരികള്‍ നിര്‍ദ്ദേശിച്ചതായൊക്കെ പലവട്ടം വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും കൂടുതല്‍ പരിശോധനകളും അത്തരം ഭാഗങ്ങളില്‍ തന്നെ. ഇടുങ്ങിയ പാലങ്ങളുടെ തുടക്കത്തിലും ചില വണ്‍വേ വഴികളിലുമാണ് മറ്റുചില ഹെല്‍മറ്റ് വേട്ടക്കാര്‍ ‘കെണി’ ഒരുക്കുന്നത്. തൃശൂര്‍, മണ്ണുത്തിയില്‍ വാഹന പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ യുവതിയും കുഞ്ഞും ദാരുണമായി മരണപ്പെട്ടതിനെ തുടര്‍ന്ന് തിരക്കുള്ള സ്ഥലങ്ങളിലെ വാഹന പരിശോധന ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നു.

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പലതവണ പിന്‍വലിച്ച സംസ്ഥാനമാണ് കേരളം. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയൊ സാമൂഹിക സംഘടനയുടേയോ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഒരു നേര്‍ത്ത പിന്തുണപോലും ഇല്ലാതെ തന്നെ അസംഘടിത ജനവിഭാഗത്തില്‍ നിന്ന് ഇത്രയധികം ചെറുത്തുനില്‍പ് നേരിട്ട മറ്റൊരു നിയമവും ഉണ്ടാവില്ല. ഇരുചക്ര വാഹന യാത്രികരില്‍ ഭൂരിപക്ഷവും സ്വമനസാലെയല്ല ഹെല്‍മറ്റ് ധരിക്കുന്നത് എന്നതു പോകട്ടെ, അവരില്‍ ബഹുഭൂരിപക്ഷവും വളരെ നിലവാരം കുറഞ്ഞ, കഴിയുന്നത്ര ഭാരം കുറഞ്ഞ, ഒരു തൊപ്പിയേക്കാള്‍ അല്‍പ്പം കൂടി മാത്രം കടുപ്പമുള്ള സുരക്ഷ(രഹിത) കവചമാണ് നിയമ പരിപാലനം എന്ന ഏക ലക്ഷ്യസാക്ഷാത്കരണത്തിനായി ധരിക്കുന്നത് എന്നത് ശ്രദ്ധിയ്ക്കാതിരിക്കുന്നത് ശരിയാണോ? 

മരണകാരണമാവും വിധം തലയ്ക്കു ക്ഷതമേല്‍ക്കപ്പെടുന്നവരില്‍ കുറച്ചു പേരുടെ ജീവനെങ്കിലും ഹെല്‍മറ്റ്ധാരണത്തിലൂടെ രക്ഷിക്കാനാവുമെന്നിരിക്കേ ഹെല്‍മറ്റ് ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതില്ല. ഒരു നിമിഷാര്‍ദ്ധത്തില്‍ തന്നെ അതിവേഗക്കുതിപ്പു സാദ്ധ്യമാകുന്ന ആധുനിക ബൈക്ക് ഉപയോഗിക്കുന്ന ടീനേജുകാര്‍ക്കിടെയില്‍ ഇതു പ്രോത്സാഹിപ്പിക്കേണ്ടത് – അല്ല ഒരു പരിധിവരെ, നിര്‍ബന്ധിപ്പിക്കപ്പെടേണ്ടത്- തന്നെയാണ്. പക്ഷേ മൂന്നോ അതിലധികമോ അംഗങ്ങളുടെ ഉത്തരവാദിത്തമുള്ള കുടുംബത്തിന്റെ നാഥന്‍/നാഥ എത്ര ബോധവത്ക്കരണങ്ങള്‍ക്കു ശേഷവും ഹെല്‍മറ്റ് ധരിക്കുവാന്‍ വിമുഖരാവുന്നെങ്കില്‍, അവരെ ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനൊപ്പമെങ്കിലും, പക്വവും ഉത്തരവാദിത്വവുമുള്ള ആ സമൂഹത്തിന്റെ പ്രതിരോധത്തിനു കാരണം ജനാധിപത്യ ഭരണകൂടം ആരായുക തന്നെ വേണം. കുടുംബത്തിന്റെ ഉത്തരവാദിത്തം പേറുന്ന പക്വതയാര്‍ന്ന ഒരാളുടെ സുരക്ഷയില്‍ സമൂഹത്തിനുള്ളതിലും ഉയര്‍ന്നതായിരിക്കില്ലേ അയാളുടെയും കുടുംബത്തിന്റെയും ഉത്കണ്ഠയും ഉത്തരവാദിത്തബോധവും?

ജനനന്മ ലാക്കാക്കിയുള്ള നിയമങ്ങളെ എതിര്‍ക്കുന്ന സ്വഭാവമുള്ളവരല്ല പ്രബുദ്ധരായ മലയാളികള്‍. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കപ്പെട്ടപ്പോള്‍ പുകവലി ശീലമാക്കിയവരില്‍ നിന്ന് ആദ്യം ചില എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന പുകവലി അനുവദിക്കണമെന്ന ആവശ്യത്തിനു ധാര്‍മ്മികമായി പിന്തുണ നേടാനാവില്ലെന്ന തിരിച്ചറിവില്‍ ഏവരും ക്രമേണ സഹകരിച്ചു. കാറിലെ മുന്‍സീറ്റു യാത്രികര്‍ സീറ്റു ബെല്‍റ്റ് ധരിക്കണമെന്ന നിബന്ധന വന്നപ്പോഴും തുടക്കത്തില്‍ പ്രതിഷേധമുണ്ടായെങ്കിലും ക്രമേണ ഏവരും നിയമം അനുസരിക്കുവാന്‍ തയ്യാറായി.

സീറ്റു ബെല്‍റ്റ് ധരിക്കുന്നതുപോലെ ലളിതമല്ല ഹെല്‍മറ്റ് ധരിക്കുന്നത് എന്നതാണ് നിയമം ഏറെ കര്‍ക്കശമാക്കിയിട്ടും ഹെല്‍മറ്റ് ധരിക്കുന്നതില്‍ പ്രതിരോധം തുടരുവാന്‍ കാരണം. മുക്കാല്‍ കിലോയെങ്കിലും തൂക്കം വരുന്ന ഹെല്‍മറ്റ് ശരീരത്തിന്റെ മറ്റൊരു ഭാഗത്തും സ്പര്‍ശിക്കാതെ അക്ഷരാര്‍ത്ഥത്തില്‍ തലച്ചുമടാവുന്നത് ശരിക്കും ബുദ്ധിമുട്ടുതന്നെയാണ്. ധരിക്കുന്നതുപോലെ തന്നെ കുഴയ്ക്കുന്ന പ്രശ്‌നമാണ് യാത്രാ ഇടവേളകളില്‍ ഹെല്‍മറ്റ് സൂക്ഷിക്കുന്നത്. പ്രത്യേക ചങ്ങലയിട്ടു പൂട്ടിവച്ചില്ലെങ്കില്‍ സാധനം നഷ്ടപ്പെടും. കയ്യില്‍ കൊണ്ടു നടക്കുന്നത് ഏറെ ശ്രമകരം. ധരിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും ഉള്ള ബുദ്ധിമുട്ട് ഹെല്‍മറ്റ് ധാരണത്തെ പ്രതിരോധിക്കുവാന്‍ കാരണമാവുമ്പോള്‍ അപകടം കുറയ്ക്കാന്‍ അവശ്യം വേണ്ട നടപടിയും ജാഗ്രതയും ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല എന്നതാണ് പ്രതിഷേധത്തിനു കാരണമാവുന്നത്. 

പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലമാണെന്ന് അംഗീകരിച്ചാല്‍ തന്നെ, അപകട സമയത്ത് വാഹനത്തില്‍ നിന്നും തെറിച്ചു വീഴാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള പിന്‍ സീറ്റുയാത്രികരെ ഹെല്‍മറ്റ് ധാരണത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയപ്പോള്‍ സാമൂഹിക പ്രതിബദ്ധത പ്രഘോഷിച്ച നിയമം പ്രത്യക്ഷത്തില്‍ തന്നെ സ്വയം അവഹേളിതമാവുക ആയിരുന്നു. 

അപകടങ്ങളില്‍ മരണമടയുന്ന ഇരുചക്രവാഹകരില്‍ വലിയ ശതമാനത്തിന്റെയും മരണകാരണം തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതമാണെന്നതും ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നവരായിരുന്നെങ്കില്‍ ഇതില്‍ നല്ല ശതമാനം മരണങ്ങളും ഒഴിവാക്കാനായേക്കാവുന്നതാണെന്നുമുള്ള വിലയിരുത്തലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള കാരണമായി പറയുന്നത്. പക്ഷേ ഇവിടെ പരിഹാര നടപടി യഥാര്‍ത്ഥത്തില്‍ വേണ്ടത് മരണകാരണത്തിനോ അപകടകാരണത്തിനോ? മാനഭംഗത്തിനിരയാവുന്ന സ്ത്രീകള്‍ ഗര്‍ഭവതി ആയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ നടപടി എടുക്കുകയാണോ അതോ പൈശാചിക കൃത്യത്തിനു വിധേയയായ സ്ത്രീ ‘എങ്ങനെ’ ഗര്‍ഭിണി ആയി എന്നന്വേഷിച്ച് മേലില്‍ ‘അങ്ങനെ’ ഗര്‍ഭം ഉണ്ടാവാതിരിക്കുവാനുള്ള നടപടി എടുക്കുകയാണോ വേണ്ടത്? അപകടകാരണത്തിനു പകരം മരണകാരണത്തിനു പ്രതിവിധി നിര്‍ദ്ദേശിക്കുന്നത് പീഢനം എന്ന മൂലപ്രശ്‌നത്തില്‍ നിന്നുമാറി ഗര്‍ഭമെന്ന പാര്‍ശ്വ പ്രശ്‌നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുന്ന പോലെ വിചിത്രമാണ്.

വര്‍ഷം തോറും വര്‍ദ്ധിക്കുന്ന വാഹന അപകടങ്ങളുടെ കണക്കുകള്‍ കാണിച്ച് നിയമം നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നവര്‍ പെരുകുന്ന വാഹനങ്ങള്‍ക്കനുസൃതമായി നിരത്തുകള്‍ വികസിക്കപ്പെടാത്തതിനെപ്പറ്റി സൗകര്യപൂര്‍വ്വം മൗനം അവലംബിക്കുന്നു. ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന അതിഭീമമായ വര്‍ദ്ധനവുമായി തട്ടിച്ചുനോക്കുമ്പോള്‍, വാഹനാപകടങ്ങളില്‍ അതിന് ആനുപാതികമായി വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. അതായത്, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പെരുകുന്ന വാഹനങ്ങള്‍ക്ക് ആനുപാതികമായി നിരത്തുകള്‍ വികസിക്കപ്പെടൂകയാണെങ്കില്‍, വാഹനാപകടങ്ങളില്‍ വര്‍ദ്ധനയുണ്ടാകില്ലെന്നു മാത്രമല്ല ഗണ്യമായ കുറവു തന്നെ പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യ വികസനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും ഭരണാധികാരികള്‍ വരുത്തുന്ന വീഴ്ചയുടെ എത്ര വലുതാണ്. അപകടങ്ങളില്‍ പെടുന്ന ഇരുചക്രവാഹനങ്ങള്‍ ആകെയുള്ള ഇരുചക്രവാഹനങ്ങളില്‍ വളരെ കുറച്ചു ശതമാനം മാത്രമേ വരികയുള്ളു എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ പ്രകാശമുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനോ ഹെഡ്‌ലൈറ്റില്‍ നിര്‍ബന്ധമായും അടിച്ചിരിക്കേണ്ട കറുത്ത പെയിന്റിന്റെ വട്ടം ഉണ്ടാവാത്തതിനോ, എതിര്‍ ദിശയില്‍ നിന്നു വാഹനങ്ങള്‍ വരുമ്പോള്‍ ‘ഹൈബീം’ ‘ലോ ബീം’ ആക്കാതിരിക്കുന്നതിനോ ശിക്ഷാനടപടി ഉണ്ടാവുന്നില്ല. തിരക്കുള്ള പ്രദേശങ്ങളിലും വളവുകളിലും മതിയായ സ്ഥലമില്ലാത്തിടങ്ങളിലും, ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ അത്തരം വലിയ വാഹനങ്ങളെ മറികടക്കുവാന്‍ ശ്രമിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന ഇരുചക്ര വാഹകരെ അപകടത്തില്‍ പെടുത്തുന്നു. ഇവിടെയും പ്രശ്‌നക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല. 

അതിനിടയില്‍, ഇരുചക്ര വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അപകടസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എങ്കില്‍ ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക ലഭിക്കുവാനുള്ള സാധ്യത ഇല്ലാതാകുന്ന വിധം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 140 മുതല്‍ 146 വരെയുള്ള വകുപ്പുകള്‍ ഭേദഗതി വരുത്താന്‍ പോകുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് ഒരാള്‍ അപകടത്തില്‍ പെട്ടാല്‍ അത് വാഹനമോടിക്കുന്നയാളുടെ അനാസ്ഥയായി കണക്കാക്കണമെന്ന് ഭേദഗതി വിഭാവന ചെയ്യുന്നു. അവികസിത നിരത്തുകള്‍ ഉള്‍പ്പടെ ഇരുചക്രവാഹകര്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്ന അനവധി പ്രശ്‌നങ്ങള്‍ അപരിഹൃതമായി തുടരുകയും, മരണം വിതയ്ക്കുന്ന വലിയ വാഹനങ്ങളുടെ കൊടിയ നിയമ ലംഘനങ്ങള്‍ക്കെതിരെ യാതൊരു ശിക്ഷാനടപടികളും കര്‍ക്കശമാക്കാതെ ഇരിക്കുകയും, അപകടത്തില്‍ പെടുന്ന ഇരുചക്രവാഹകര്‍ ഈ വിധം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് അനീതിയാണ്.

മുന്‍കാലങ്ങളില്‍, ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കില്ലായിരുന്നു. എന്നാല്‍ പോളിസി എടുത്ത് ഒരു വര്‍ഷത്തിനു ശേഷമാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കിയിരിക്കണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. ജീവഹാനിയ്ക്കുള്ള നഷ്ടപരിഹാരം മരണകാരണം എന്തെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടരുതെന്ന യുക്തിയാണ് ഇത്തരമൊരു നിയമമാറ്റത്തിനു കാരണമായത്. ആത്മഹത്യ ചെയ്യുന്നയാള്‍ക്കു പോലും ഇത്തരം പരിഗണന ലഭ്യമാകുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന ചെറിയ അനാസ്ഥയുടെ പേരില്‍ അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല.

അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നിഷേധിയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവസരം നല്‍കും വിധം നിയമഭേദഗതി വരുത്തിയാല്‍, ദാരുണാന്ത്യത്തിന് വിധേയമാകുന്ന ഹതഭാഗ്യരുടെ കുടുംബങ്ങള്‍ക്ക് കോടതിയിലൂടെ പോലും അനുകൂല വിധി നേടാനുള്ള അവസരം അതിലൂടെ അടയുകയാണ് ചെയ്യുന്നത് എന്നത് നിയമം നിര്‍മ്മിക്കുന്നവര്‍ ഓര്‍മ്മിക്കണം. ഇരുചക്ര വാഹന യാത്രികരെ ഹെല്‍മറ്റ് ധരിക്കാന്‍ പ്രേരിപ്പിക്കാനെന്ന പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാന്‍ ലക്ഷ്യം വച്ചുള്ള ഇത്തരം നിയമ ഭേദഗതി നടപ്പാക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഇരുചക്ര വാഹകരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതിലൂടെ കഴിയും എന്നു ചിന്തിക്കുന്നതില്‍ അത്ര യുക്തിയുണ്ടെന്നും കരുതുക വയ്യ. ഹെല്‍മറ്റ് ധരിക്കാന്‍ വിമുഖരായിട്ടുള്ളവര്‍ തങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കുമെന്നും, മരിച്ചാലും കുടുംബത്തിനു നഷ്ടപരിഹാരം കിട്ടും എന്നും വിശ്വസിക്കുന്നതുകൊണ്ടല്ല ഹെല്‍മറ്റ് ധരിക്കാത്തത്; മറിച്ച് അപകടത്തില്‍ പെടില്ലെന്ന വിശ്വാസത്താലാണ് (ആ വിശ്വാസം ചിലരുടെ കാര്യത്തില്‍ തെറ്റുന്നുണ്ടെങ്കിലും). ആകെയുള്ള ഇരുചക്രവാഹനങ്ങളില്‍ വളരെ കുറച്ചു ശതമാനം മാത്രമേ അപകടങ്ങളില്‍ പെടുന്നുള്ളു എന്നത് ഇവരുടെ ആത്മവിശ്വാസത്തോട് ചേര്‍ത്തു വായിക്കാം. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കില്ലെന്നു പറഞ്ഞ് പരോക്ഷ ഭീഷണിയിലൂടെ ഭരണകൂടം അരക്ഷിതബോധം സൃഷ്ടിയ്ക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് അഭിലഷണീയമല്ല. നഷ്ടപരിഹാരം വേണ്ടെന്നു ആരെങ്കിലും മുന്‍കൂട്ടി പറഞ്ഞാല്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമത്തില്‍ നിന്ന് അയാള്‍ക്ക് ഇളവു നല്‍കാനാകുമോ? 

ഏതൊരു നിയമവും അതു ബാധകമാവുന്നവരുടെ ചില സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്നുണ്ടാവാം. എങ്കിലും നിയമവും നിയന്ത്രണങ്ങളും മനുഷ്യരുടെ നന്മ ലക്ഷ്യമാക്കിയുള്ളതാണെന്നതും ചിലരുടെ സ്വാതന്ത്ര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കേണ്ടിവരുന്നത് മറ്റനേകരുടെ അര്‍ഹമായ മൗലിക സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ആവശ്യമായതിനാല്‍ ആണെന്നതും ഇതിനു സാധൂകരണമാവുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതിലൂടെ ഒരു വ്യക്തി ഒരു വിധത്തിലും മറ്റാരുടേയും സ്വാതന്ത്ര്യ ധ്വംസനത്തിനു കാരണക്കാരനാവുന്നില്ല. മറ്റാരുടേയും സ്വാതന്ത്ര്യത്തിനുമേല്‍ യാതൊരുവിധ കടന്നു കയറ്റങ്ങളും നടത്താതിരിക്കേ തന്നെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന നിയമങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഉണ്ടാവുന്നത് അനുകരണിയമാണോ?

ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ നടപടികള്‍ കാര്യമായ തോതില്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടാകാതെ, ഹെല്‍മറ്റ് നിര്‍ബന്ധിതമാക്കിയത് പോലീസുകാര്‍ക്ക് പെറ്റീക്കേസിന്റെ എണ്ണം തികയ്ക്കാനുള്ള മാര്‍ഗ്ഗം മാത്രമായി മാറുമ്പോള്‍ അവരെ പറ്റിക്കാന്‍ തെര്‍മോകോളില്‍ പെയിന്റടിച്ചു ‘ഹെല്‍മറ്റാ’ക്കുന്ന സാധാരണക്കാരനെ പഴി പറഞ്ഞിട്ടെന്തു കാര്യം? എന്തുതന്നെ ആയാലും, വാഹനം ഓടിക്കുന്ന വ്യക്തിയെ അപകട കാരണമാകും വിധം കുതറിമാറാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍, ജനങ്ങളില്‍ ഭീതി പരത്തുന്നുണ്ട് അധികാരികളുടെ വാഹന പരിശോധന എന്നത് ശുഭസൂചനയല്ല. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍