UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തായ്ലന്‍ഡ് രക്ഷാദൗത്യം; ഭയത്തെ ഭയപ്പെടുത്തിയ മെഡിറ്റേഷന്‍

എകാപ്പോള്‍ ഫുട്‌ബോള്‍ കോച്ച് ആകുന്നതിന് മുന്‍പ് 10 വര്‍ഷക്കാലം ബുദ്ധസന്യാസിമാര്‍ക്കൊപ്പം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു

തായ്ലന്‍ഡിലെ ഗുഹയില്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചും അകപ്പെട്ട സംഭവത്തില്‍ അതിവിദഗ്ദ്ധമായാണ് രക്ഷാദൗത്യം നടന്നത്. 10 ദിവസം ഗുഹയില്‍ അകപ്പെട്ടുപോയത് 12 വയസ്സ് പ്രായമുള്ള കുട്ടികളും അവരുടെ കോച്ചുമായിരുന്നു. 25-കാരനായ കോച്ച് എകാപ്പോള്‍ ചന്ദവോങ് (Ekapol Chanthawong) കൊടുത്ത മാനസിക ധൈര്യവും ആത്മവിശ്വാസവുമാണ് ഈ കുട്ടികളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ പത്ത് ദിവസവും കോച്ച് എകാപ്പോള്‍ മെഡിറ്റേഷന്‍ പരിശീലിപ്പിച്ചതാണ് കുട്ടികളെ സഹായിച്ചതെന്ന് അസോസിയേറ്റഡ് പ്രെസ്സ് (AP) റിപ്പോര്‍ട്ട് പറയുന്നു.

എകാപ്പോള്‍ ഫുട്‌ബോള്‍ കോച്ച് ആകുന്നതിന് മുന്‍പ് 10 വര്‍ഷക്കാലം ബുദ്ധസന്യാസിമാര്‍ക്കൊപ്പം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. എകാപ്പോളിന്റെ തം ചന്ദവോങ് (Tham Chanthawong) പറയുന്നതിങ്ങനെ. ‘ഒരു മണിക്കൂര്‍ നേരം വരെ മെഡിറ്റേറ്റ് ചെയ്യിക്കാന്‍ അദ്ദേഹത്തിനാകും. ഒരുപക്ഷെ ആ കുട്ടികളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ നിര്‍ണായകമായതും അവന്റെ പരിശീലനം ആയിരിക്കാം’ എന്നാണ്.

എകപൊള്ളിന്റെ മെഡിറ്റേഷന്‍ പരിശീലനം ഈ ദൗത്യത്തില്‍ നിര്‍ണായകമായി എന്ന് സംഘാംഗങ്ങളും പറഞ്ഞിട്ടുണ്ട്. ‘പേടിയകറ്റാനും മാനസികാരോഗ്യം വീണ്ടെടുക്കാനും അദ്ദേഹത്തിന്റെ സാന്നിധ്യം മികച്ചതായി എന്ന് വേണം മനസിലാക്കാന്‍’. എന്നാണ് ഇവരുടെ അഭിപ്രായം.

മെഡിറ്റേഷന്റെ ഗുണങ്ങള്‍ നിരവധിയാണ്. തലച്ചോറിലെ ആല്‍ഫ തരംഗങ്ങളെ പുറന്തള്ളുകയാണ് മെഡിറ്റേഷനിലൂടെ സാധ്യമാകുന്നത്. തലച്ചോറിലെ കോശങ്ങള്‍ സ്വാതന്ത്രമാകുന്നത് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നമ്മെ സഹായിക്കും.

മെഡിറ്റേഷന്റെ മറ്റ് ഗുണങ്ങള്‍:

ഭയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങും. ഹൃദ്രോഗികള്‍ക്ക് കടുത്ത സാഹചര്യങ്ങളില്‍ സ്‌ട്രോക്ക് ഉണ്ടാകാന്‍ സാധ്യത വരും. മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി ഹൃദയമിടിപ്പ് സാധാരണ നിലയ്ക്കാകും, പേടി, ആകാംക്ഷ എന്നിവ കുറയാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലെത്തുകയും ചെയ്യും.

*ഇത്തരം സാഹചര്യങ്ങള്‍ കണ്മുന്നില്‍ വരുമ്പോള്‍ അവ സ്വന്തം മനസിനെ ബാധിക്കാതെ ശ്രദ്ധിക്കാനാണ് മെഡിറ്റേഷന്‍ സഹായിക്കുന്നത്. ചിന്തകള്‍ അമിതമാകുമ്പോള്‍ തടയിടാന്‍ മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്കാകും.

*നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന്‍ മെഡിറ്റേഷന്‍ നല്ലതാണ്. ഒറ്റ വാചകത്തില്‍ ‘ചിന്തകളെ നിയന്ത്രിക്കുന്ന വിദ്യയാണ് മെഡിറ്റേഷന്‍’.

*വ്യക്തിക്കും പ്രശ്‌നത്തിനുമിടയില്‍ ഒരു ക്രിയാത്മക ശക്തിയായി മെഡിറ്റേഷന്‍ നിലനില്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍