UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീ എന്നാല്‍ ശരീരം മാത്രമാണെന്ന് കരുതുന്നവര്‍ ഇതു കാണണം

ഇതിനകം മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ ഹ്ര്വസചിത്രം കണ്ടുകഴിഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമനിര്‍മാണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ? പൊതു നിരത്തിലും ഓഫീസിലും യാത്രയ്ക്കിടയിലും എന്നു വേണ്ട, ഏത് സ്ഥലത്തും സ്ത്രീ ആക്രമിക്കപ്പെടാം എന്നത് തന്നെയാണ് സ്ഥിതി. ഇത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യ ഒട്ടാകെ നിലനില്‍ക്കുന്ന കാര്യമാണ്.

ബലാത്സംഗവും മറ്റ് ശാരീരികമായ ആക്രമണങ്ങളും മാത്രമല്ല, സ്ത്രീ ശരീരം പുരുഷന് ആസ്വദിക്കാനുള്ളതാണ്, അവര്‍ക്ക് വ്യക്തിത്വമോ ചിന്തകളോ ഇല്ല എന്നൊക്കെയുള്ള മനോനിലയ്ക്കും നമ്മുടെ നാട്ടില്‍ ഒരു മാറ്റവും ഇല്ല.

ഉടുപ്പിന്റെ ഒരു ബട്ടണ്‍ തുറന്നു കിടന്നാല്‍, ചുരിദാറിന്റെ ഷോള്‍ ഒരു നിമിഷം സ്ഥാനം തെറ്റിയാല്‍ ഒക്കെ ചുഴിഞ്ഞു നോക്കുന്ന ഒരുപാട് കണ്ണുകളെ സൂക്ഷിച്ചാണ് ഓരോ സ്ത്രീയുടെയും ജീവിതം. അവള്‍ ആക്രമിക്കപ്പെടാന്‍ അതൊക്കെ കാരണമാകുന്നു എന്ന് സമൂഹം വിധിയും എഴുതും.

ഇക്കഴിഞ്ഞ വനിതാ ദിനത്തോട് അനുബന്ധിച്ച് ബോംബൈ ഡയറീസ് ഒരുക്കിയ ‘ഹെര്‍ – ‘ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്’ എന്ന ഹ്രസ്വ ചിത്രം ഈ അവസ്ഥയെ കൃത്യമായി സൂചിപ്പിക്കുന്നതാണ്. എന്നാല്‍ സ്ത്രീ ഇപ്പോഴും ഇരയായി നിന്നു കൊടുക്കേണ്ടാവള്‍ അല്ലെന്നും തിരിച്ചു പറയാന്‍, പൊരുതാന്‍ കഴിയുമെന്നും അതിന് ആരെയും ആശ്രയിക്കേണ്ടതില്ലെന്നും മനോഹരമായി പറയുകയാണ് ഈ ഹ്രസ്വ ചിത്രം. സന അഹമ്മദാണ് ഇതിന്റെ സംവിധാനം.

ഇവിടെ കാണാം

ഇതിനകം മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ ഹ്ര്വസചിത്രം കണ്ടുകഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍