UPDATES

ഓട്ടോമൊബൈല്‍

ബൈക്കുകളില്‍ നാവിഗേഷന്‍ സംവിധാനം ഒരുക്കി ഹീറോ

ടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പ് നാവിഗേഷന്‍ സംവിധാനമുള്ള ബൈക്കുകള്‍ ഒരുക്കുന്നു. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക. അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കുന്ന നാവിഗേഷന്‍ സംവിധാനമായിരിക്കും ഇത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഈ സംവിധാനം തയ്യാറാക്കുന്നത്.

ഇടത്തോട്ട്, വലത്തോട്ട്, നേരെ എന്നീ ദിശാ സൂചികക്കൊപ്പം അടുത്ത വളവിലെക്കുള്ള ഏകദേശം ദൂരം-സമയം എന്നീ പ്രാഥമിക വിവരങ്ങള്‍ അറിയാനും റെഡര്‍ക്ക് വോയിസ് കമന്റ് നല്‍കാനും തിരിച്ച് വോയിസ് പ്രോംപ്ട്‌സ് നല്‍കാനും സാധിക്കുന്ന സംവിധാനത്തിന് മറ്റ് ഉയര്‍ന്ന നിലാവരത്തിലുള്ള നാവിഗേഷന്‍ പെര്‍ഫോമന്‍സ് ഉണ്ടാവില്ല.

നാവിഗേഷന്‍ സംവിധാനമുള്ള ബൈക്കുകള്‍ ഇറക്കുന്നത് സംബന്ധിച്ച് കമ്പിനി ഔദ്യോഗികമായി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. എന്നാല്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഹീറോ അവതരിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് അഡ്വവേഞ്ചര്‍ ബൈക്കില്‍ ഈ സംവിധാനം എത്തുമെന്നാണ് കരുതുന്നത്.

നിലവില്‍ കാറുകളിലെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് സമാനമായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നാവിഗേഷന്‍ സംവിധാനം ഓരുക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍