UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു; വിദ്യാര്‍ത്ഥികളോട് കീഴടങ്ങാന്‍ കോടതി

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികളോട്‌ കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി. തങ്ങള്‍ക്കു കീഴടങ്ങാന്‍ ആവശ്യമായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് നിയമനടപടികള്‍ക്ക് വിധേയരാകാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടത്. കീഴടങ്ങേണ്ട സമയവും സ്ഥലവും കോടതി നാളെ അറിയിക്കും.

എന്നാല്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിക്കുന്നവേളയില്‍ ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ തന്റെ കക്ഷി കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ഉമര്‍ കീഴടങ്ങാന്‍ തെരഞ്ഞെടുത്ത സമയവും സ്ഥലവും ഡല്‍ഹി പൊലീസിന് സ്വീകാര്യമായിരുന്നില്ലെന്നും കോടതിയെ അറിയിച്ചു. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും അറസ്റ്റ് വരിക്കാമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞിരുന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിയമപരമായി നിരപരാധിത്വം തെളിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നായിരുന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി എസ് ബസ്സി പറഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍