UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോടതിയെ പോലീസ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണ്

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിനെതിരെ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പോലീസിനെന്നാണ് കോടതിയുടെ നിരീക്ഷണം. കോടതിയെ പോലീസ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണ്.

കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമാണ്. വ്യാജമായാണ് വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വീസിലുണ്ടാകില്ല. പോലീസിന്റെ ഈ സമീപനത്തിന് കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കൃഷ്ണദാസ് ഉള്‍പ്പെടെ നാല് പേരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. ഇത് പരിഗണിച്ചപ്പോഴാണ് പോലീസിനെ കോടതി ശകാരിച്ചത്.

തട്ടിക്കൊണ്ട് പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ലക്കിടി നെഹ്രു ലോ അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ഷഹീറിന്റെ പരാതി. തൃശൂര്‍ പഴയന്നൂര്‍ പോലീസാണ് കേസെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍