UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി

‘ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ല’

നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നും തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി പ്രസ്താവിച്ചത്.

തിയേറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ല, നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നുമുള്ള കാര്യങ്ങള്‍ കോടതി നിരീക്ഷിച്ചു.

ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഉണ്ടായിട്ടില്ല. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി പറഞ്ഞു.

ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള ജനറേറ്ററും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിച്ചുവെന്ന് കാണിച്ചാണ് ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയേറ്റര്‍ പൂട്ടിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍