UPDATES

മെഡിക്കല്‍ കോളേജ് പ്രവേശനം; മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്റ്റേ

അഴിമുഖം പ്രതിനിധി 

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമകള്‍ നകിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈകോടതി നടപടി.

ഉപാധികളോടെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. പ്രവേശനം നീറ്റ് മെറിറ്റ്‌ അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളൂ എന്നും എല്ലാ വിവരങ്ങളും ജെയിംസ് കമ്മിറ്റിയെ അറിയിക്കണം എന്നുമാണ് ഉപാധികള്‍. മാനേജ്മെന്‍റ് സീറ്റുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കണം.

പ്രവേശനം നീറ്റ് ചട്ടം പ്രകാരം മാത്രം ആയിരിക്കണം എന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍