കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളാണ് ഇവര്‍ രണ്ട് പേരും
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളാണ് ഇവര്‍ രണ്ട് പേരും.
രണ്ട് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും പോലീസിന്റെ നിരീക്ഷണത്തില്‍ ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവീണിന്റെയും ദിപിന്റെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പരിഗണിക്കുന്നത്.
ഇതിനിടെ ഇന്നലെ പോലീസ് കസ്റ്റഡിയിലായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ഭാര്യ സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി സ്വീകരിച്ചു. അന്വേഷണ സംഘത്തിനെതിരെയാണ് കോടതിയലക്ഷ്യക്കേസ് സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഹര്‍ജി. ഈ ഹര്‍ജിയും ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെയാണ് പരിഗണിക്കുന്നത്.