UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു; ലോകായുക്തയുടെ നടപടി അനുചിതം

മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാനും കോടതി ഉത്തരവുണ്ട്

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവച്ചു. നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതമാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാനും കോടതി ഉത്തരവുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചലര്‍ക്കെതിരെ അന്വേഷണം തുടരണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിസി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയുള്ള കേസുകളാണ് തുടരുന്നത്. സിപിഎം നേതാക്കളായ അന്നത്തെ അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറും പിവിസിയും ഉള്‍പ്പെടെ ഏഴ് പ്രതികളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്.

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന ക്രമക്കേട് മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിന്റെ തട്ടിപ്പിന്റെ മോഡലാണെന്ന് പരാതിയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രമക്കേടിനെക്കുറിച്ച് റിട്ട. ജസ്റ്റിസ് കെ സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍