UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ മരണം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍‌കൂര്‍ ജാമ്യം

ജിഷ്ണുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന്‍ പറയാന്‍ കഴിയുന്ന തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍‌കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍‌കൂര്‍ ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജിഷ്ണുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന്‍ പറയാന്‍ കഴിയില്ലെന്നും പ്രേരണാ കുറ്റം ചുമത്താനുള്ള തെളിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നതായോ ഏതെങ്കിലും തരത്തില്‍ സംഭവവുമായി ബന്ധെപ്പെട്ടിട്ടുണ്ടെന്നോ പറയാനുള്ള തെളിവില്ല. അതേസമയം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി കൃഷ്ണദാസിനോട് പറഞ്ഞു. സംസ്ഥാനം വിട്ട് പോകണമെങ്കില്‍ വിചാരണ കോടതിയുടെ അനുമതി വാങ്ങണം. നെഹ്‌റു കോളേജില്‍ കൃഷ്ണദാസ് കയറാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍