UPDATES

വിചാരണ തടവുകാരില്‍ 55 ശതമാനത്തില്‍ അധികം മുസ്ലീങ്ങളും ദളിതരും ആദിവാസികളും

അഴിമുഖം പ്രതിനിധി

രാജ്യത്തെ വിചാരണ തടവുകാരില്‍ 55 ശതമാനത്തിലധികവും മുസ്ലീങ്ങളും ദളിതരും ആദിവാസികളുമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2015ലെ കണക്ക് പ്രകാരമാണിത്. ഇന്ത്യയിലെ തടവുകാരില്‍ മൂന്നില്‍ രണ്ട് ഭാഗവും വിചാരണ തടവുകാരാണ്. 70 ശതമാനത്തിലധികം തടവുകാര്‍ പത്താം ക്ലാസ് ജയിക്കാത്തവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുസ്ലീങ്ങളും ദളിതരും ആദിവാസികളും കൂടി ആകെ ജനസംഖ്യയുടെ 39 ശതമാനം വരും. 2011ലെ സെന്‍സസ് കണക്ക് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ്ലീങ്ങള്‍. ദളിതര്‍ അല്ലെങ്കില്‍ പട്ടികജാതിക്കാര്‍ 16.6 ശതമാനവും ആദിവാസികള്‍ (എസ്.ടി) 8.6 ശതമാനവും വരും.

അതേസമയം വിചാരണ തടവുകാരുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ കുറവാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടേയും ശിക്ഷിക്കപ്പെട്ടവരുടേയും കണക്ക്. ഇവരില്‍ മുസ്ലീം, ദളിത്, ആദിവാസി പ്രാതിനിധ്യം മൊത്തത്തില്‍ 50.4 ശതമാനമാണ്. ഇതില്‍ മുസ്ലീങ്ങളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ 15.8 ശതമാനവും വിചാരണ തടവുകാര്‍ 20.9 ശതമാനവുമാണ്, ദളിതരില്‍ വിചാരണ തടവുകാര്‍ 21.6ഉം ശിക്ഷിക്കപ്പെട്ടവര്‍ 20.9 ശതമാനവുമാണ്. ആദിവാസികളില്‍ വിചാരണ തടവുകാര്‍ 12.4 ശതമാനവും ശിക്ഷിക്കപ്പെട്ടവര്‍ 13.7 ശതമാനവുമാണ്. 

ഭൂരിഭാഗം പേര്‍ക്കും ജാമ്യമില്ലാതെ മൂന്ന് മാസമെങ്കിലും തടവില്‍ കഴിയേണ്ടി വരുന്നതായാണ് റിപ്പോര്‍ട്ട്. 2014ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015ല്‍ വിചാരണ തടവുകാരുടെ എണ്ണത്തില്‍ 0.3 ശതമാനത്തിന്‌റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍