UPDATES

യെമനിലെ മലയാളികളെ മടക്കിക്കൊണ്ടുവരല്‍; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

അഴിമുഖം പ്രതിനിധി

യെമനിലെ ദുരിതമേഖലയില്‍ നിന്ന് അവശേഷിക്കുന്ന മലയാളികളെ എത്രയും വേഗം തിരികെയെത്തിക്കുന്നതിന് വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം. പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫും യോഗത്തില്‍ പങ്കെടുക്കും.

യെമനില്‍ നിന്ന് ആളുകളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ കഴിഞ്ഞ ദ്വസങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഏദന്‍, മുഖാല എന്നീ തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ മാര്‍ഗവും സാനയില്‍ നിന്ന് വിമാനമാര്‍ഗവും അറുനൂറിലേറെ ആളുകളെയാണ് ജിബൂത്തിയിലും തുടര്‍ന്ന് കൊച്ചിയിലും മുംബെയിലും എത്തിച്ചത്.

അല്‍തോറ ആശുപത്രി അടക്കമുള്ള ചില ആശുപത്രികളില്‍ നിന്ന് ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി മടക്കി വാങ്ങാനും ഇവരെ നാട്ടിലേക്ക് അയയ്ക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ടോ യാത്രാരേഖകളോ ഉണ്ടെങ്കിലും ഇല്ലെങ്കിലും മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍