UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ, ചെന്നൈ, ഹൈദ്രാബാദ് വിമാനത്താവളങ്ങളില്‍ വിമാന റാഞ്ചല്‍ ഭീഷണി

ഡല്‍ഹി ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്

മുംബൈ, ചെന്നൈ, ഹൈദ്രാബാദ് വിമാനത്താവളങ്ങളില്‍ വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷ. ഇന്ന് ഈ വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നാണ് 23 അംഗ സംഘം ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് യുവാക്കള്‍ ചേര്‍ന്ന് ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നും ഗൂഢാലോചനയില്‍ 23 പേര്‍ പങ്കെടുത്തുവെന്നുമാണ് മുംബൈ പോലീസ് കമ്മിഷണര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഒരു യുവതിയാണ് സന്ദേശം അയച്ചത്. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അതേസമയം ഡല്‍ഹി ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളിലും മറ്റും പരിശോധന കര്‍ശനമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍