UPDATES

എഡിറ്റര്‍

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഹിലാരി ക്ലിന്‍റന്‍

Avatar

2016-ലെ അമേരിക്കൻ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിത്വം ഹിലാരി ക്ലിന്റൺ പ്രഖ്യാപിച്ചത് പുതുമയാർന്ന രീതിയിലായി. നയകാര്യങ്ങൾ ഒന്നും തന്റെ വീഡിയോയിൽ പറയുന്നില്ലെങ്കിലും തന്നെ വൈറ്റ് ഹൌസിലെത്തിക്കാൻ പോന്ന ജനാധിപത്യ ശക്തിയിലൂന്നിയാണ് അവരുടെ പ്രചാരണം കിക്കോഫ് ചെയ്യുന്നത്. നഴ്സറി പ്രായമുള്ള കുട്ടിക്കൊപ്പം വീടു മാറുന്നതിനെ കുറിച്ചും അഞ്ചു വർഷം കുഞ്ഞിനെ വളർത്താൻ ചെലവഴിച്ച് ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്ന യുവതികളായ രണ്ട് അമ്മമാർ, ബിസിനസ്സ് തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്ന ലാറ്റിനോ സഹോദരന്മാർ, വിവാഹിതരാകാനൊരുങ്ങുന്ന സ്വവർഗ രതന്മാർ, ജനിക്കാൻ പോകുന്ന കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന കറുത്ത വർഗക്കാരായ ദമ്പതിമാർ, കോളെജിൽ നിന്ന് ബിരുദം നേടാനൊരുങ്ങുന്ന ഒരു ഏഷ്യൻ അമേരിക്കൻ യുവതി, റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്ന മുതിർന്ന വനിത, പുതിയ ജോലി ആരംഭിക്കാൻ പോകുന്ന വെള്ളക്കാരൻ..  എല്ലാവരും അവരുടെ പദ്ധതികളെ പറ്റി സംസാരിക്കുന്നു. അവസാനം ഹിലാരിയും രംഗത്തെത്തുന്നു: “എനിക്കുമുണ്ടൊരു പ്ലാൻ,ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്.” വീഡിയോയും വാർത്തയും കാണാം:

Avatar

http://www.latimes.com/nation/politics/politicsnow/la-pn-hillary-clinton-announcement-20150412-story.html#page=1

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍