UPDATES

വിദേശം

ട്രംപ് ‘നല്ല’ നടനാണ്; പക്ഷേ, ഹോളിവുഡ് ഹിലാരിയുടെ കൂടെയും

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‌റ് സ്ഥാനത്തേയ്ക്ക് ഹിലരി ക്ലിന്‌റന് പിന്തുണയുമായി ഹോളിവുഡ് സംവിധായകരും അഭിനേതാക്കളും. പതിവില്ലാതെയാണ് ഒരു യു.എസ് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിക്ക് ഹോളിവുഡില്‍ നിന്ന് ഇത്രയധികം പിന്തുണ ലഭിക്കുന്നത്. 37 ചലച്ചിത്ര പ്രവര്‍ത്തകരാണ് ഹിലരിക്ക് പിന്തുണയുമായി എത്തിയത്.

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
ഹിലരിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് 10 ലക്ഷം ഡോളര്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംഭാവനയായി നല്‍കിയിരുന്നു. അതേസമയം മറ്റ് പലരും ഹിലരിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി.

ക്വെന്‌റന്‍ ടെറന്‌റിനോ
ത്രില്ലര്‍, ക്രൈം ചിത്രങ്ങളിലൂടെ ആഗോള പ്രശസ്തി നേടിയ മലയാളികള്‍ക്ക് സുപരിചിതനായ ക്വെന്‌റന്‍ ടെറന്‌റിനോ ഇക്കൂട്ടത്തിലുണ്ട്. ഹിലരി ക്ലിന്‌റന്‌റെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നു. ഇത് തന്നെയാണ് ഞാന്‍ പ്രസിഡന്‌റാവാന്‍ ആഗ്രഹിക്കുന്ന വ്യക്തി – ടെറന്‌റിനോ പറഞ്ഞു.

ടോം ഹാങ്ക്‌സ്
ഹിലരി ക്ലിന്‌റെ യു.എസ് പ്രസിഡന്‌റാവാന്‍ എന്തുകൊണ്ടും യോഗ്യയാണെന്ന് പ്രശസ്ത നടന്‍ ടോം ഹാങ്ക്‌സ് പറഞ്ഞു. ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോം ഹാങ്ക്‌സ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ലിയനാര്‍ഡോ ഡീ കാപ്രിയോ
ലോസ് ഏഞ്ചലസിലെ തന്‌റെ വീട്ടില്‍ ഹിലരിക്കായി ധനസമാഹര
ണം നടത്താന്‍ തയ്യാറാണെന്ന് ഡീ കാപ്രിയോ നേരത്തെ പറഞ്ഞിരുന്നു.

റോബര്‍ട്ട് ഡീ നീറോ
ഹിലരിയെ പോലൊരു നേതാവിനെയാണ് അമേരിക്കയ്ക്ക് ആവശ്യം. പ്രസിഡന്‌റാവാന്‍ ഹിലരിക്ക് എല്ലാ യോഗ്യതയുമുണ്ട്. അവര്‍ ഒരു സ്ത്രീയാണെന്നതും പ്രസക്തമായ കാര്യമാണ് – റോബര്‍ട്ട് ഡി നീറോ പറഞ്ഞു.

ബെന്‍ അഫ്‌ലെക്
ട്രംപ് പ്രസിഡന്‌റായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമായ ബെന്‍ അഫ്‌ലെക് പറഞ്ഞിരുന്നു. ഹിലരിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് അഫ്‌ലെക് സംഭാവന നല്‍കി.

ജോര്‍ജ് ക്ലൂണി
ഏപ്രിലില്‍ ഹിലരിയുടെ ധനസമാഹരണ പരിപാടികളിലൊന്നില്‍ ജോര്‍ജ് ക്ലൂണി അവതാരകനായിരുന്നു. അതിന് മുമ്പ് തന്നെ അനുയായികള്‍ക്കയച്ച ഇ മെയിലുകളില്‍ ക്ലൂണി പിന്തുണ അറിയിച്ചിരുന്നു. അമേരിക്കയുടെ അന്താരാഷ്ട്രബന്ധങ്ങളുടെ സങ്കീര്‍ണത തിരിച്ചറിയുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥിയെന്നാണ് അന്ന് ഹിലരിയെ ക്ലൂണി വിശേഷിപ്പിച്ചത്. കാന്‍ ചലച്ചിത്രമേളയില്‍ തന്‌റെ മോണ്‍സ്റ്റര്‍ മോണ്‍സ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് തോല്‍ക്കുമെന്ന് ജോര്‍ജ് ക്ലൂണി പറഞ്ഞിരുന്നു. മുസ്ലീങ്ങളെയോ കുടിയേറ്റക്കാരെയോ സ്ത്രീകളെ ഭയത്തോടെ കണ്ടുകൊണ്ട് ജീവിക്കില്ലെന്നും ട്രംപിനെ പരിഹസിച്ച് ക്ലൂണി പറഞ്ഞു.

ജെ.ജെ.അബ്രാംസ്
ഞങ്ങള്‍ ഹിലരിയെ പിന്തുണക്കുന്നു എന്ന് ജെ.ജെ.അബ്രാംസ് നേരത്തെ പറഞ്ഞിരുന്നു. അവരാണ് ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥി. അവര്‍ക്ക് കൃത്യമായ രാഷ്ട്രീയ നിലപാടുകളും അനുഭവസമ്പത്തുമുണ്ട് – അബ്രാംസ് പറഞ്ഞു.


 
പെഡ്രോ അല്‍മഡോവര്‍
ഹോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുറമെ സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മഡോവറും ഹിലരിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ചലച്ചിത്രോത്സവത്തില്‍ തന്‌റെ പുതിയ ചിത്രമായ ജൂലിയറ്റയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹിലരി ക്ലിന്‌റെനെ കുറിച്ച് അല്‍മഡോവര്‍ സംസാരിച്ചിരുന്നു. തന്‌റെ മിക്ക സിനിമകളും ശക്തരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് അല്‍മഡോവര്‍ ചൂണ്ടിക്കാട്ടി. 10 – 15 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഹിലരി പ്രസിഡന്‌റ് ആവാന്‍ ആഗ്രഹിക്കുന്ന ഒരു സാദ്ധ്യത ഉണ്ടായിരുന്നില്ല. സ്‌പെയിനില്‍ ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത് – അല്‍മഡോവര്‍ പറഞ്ഞു.

മൈക്കിള്‍ മൂര്‍
ഡോക്യുമെന്‌ററി സംവിധായകന്‍ മൈക്കിള്‍ മൂറും ഹിലരിക്ക് പിന്തുണയുമായി രംഗത്തെത്തി. ഒക്ടോബറില്‍ പുറത്തിറങ്ങിയ മൈക്കിള്‍ മൂര്‍ ഇന്‍ ട്രംപ്‌ലാന്‌റ് എന്ന ഡോക്യുമെന്‌ററിയില്‍ ഇക്കാര്യം മൈക്കിള്‍ മൂര്‍ കൃത്യമായി പറയുന്നുണ്ട്. നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഹിലരിക്ക് വോട്ട് ചെയ്യാന്‍ മൈക്കിള്‍ മൂര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ജോര്‍ജ്.ഡബ്ല്യു.ബുഷിനും അമേരിക്കയുടെ അധിനിവേശങ്ങള്‍ക്കും എതിരായ ഡോക്യുമെന്‍ഡറികളിലൂടെയാണ് മൈക്കില്‍ മൂര്‍ ശ്രദ്ധ നേടിയത്.


ഡീ റീസ്
പ്രചാരണം അവസാനിക്കുന്നത് വരെ ഹിലരി ക്ലിന്‌റന് വേണ്ടി ശക്തമായി രംഗത്തുണ്ടാകുമെന്ന് സംവിധായിക ഡീ റീസ് വ്യക്തമാക്കി. ബറാക് ഒബാമ തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ തുടര്‍ച്ചയുണ്ടാകാന്‍ ഹിലരി പ്രസിഡന്‌റ് ആവേണ്ടത് അനിവാര്യമാണെന്ന് ഡീ റീസ് അഭിപ്രായപ്പെട്ടു.

ലേക് ബെല്‍
ട്വിറ്ററില്‍ ഹിലരി ക്ലിന്‌റന് പിന്തുണയുമായി നടിയും സംവിധായികയുമായ ലേക്്് സീഗള്‍ ബെല്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്.

ലൂയി.സി.കെ
ഇത് രണ്ട് ചെകുത്താന്മാര്‍ക്കിടയിലുള്ള തിരഞ്ഞെടുപ്പല്ല. അവര്‍ (ഹിലരി) വളരെ പ്രതിഭയുള്ള വ്യക്തിയാണ്. ഞാന്‍ ആര്‍ക്ക് മുകളിലും അവരെ തിരഞ്ഞെടുക്കും – പ്രശസ്ത ഹാസ്യനടന്‍ ലൂയി.സി.കെ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍