UPDATES

എഡിറ്റര്‍

കോണ്‍ഗ്രസ് തട്ടകത്തിലെ കമ്മ്യൂണിസ്റ്റ് മേയര്‍മാര്‍

കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ചുവെങ്കിലും വടക്കേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പലഭാഗങ്ങളിലും അത്ര ബലവത്തല്ല. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പ്രസ്ഥാനം ഇല്ലാതെ ആയിരിക്കുന്നു. രാജസ്ഥാനില്‍ ശക്തി ക്ഷയിച്ച അവസ്ഥയാണ്.  എന്നാല്‍ കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍  കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് രണ്ട് മേയര്‍മാരുണ്ട്. അതും തലസ്ഥാനമായ ഷിംലയില്‍.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയുമായി നടത്തിയ അഭിമുഖത്തില്‍ ഷിംലയുടെ പ്രശ്‌നങ്ങളെ കുറിച്ചും എങ്ങനെയാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വിവരിക്കുന്നു.

സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക അതിനു പരിഹാരം കാണുക എന്നതാണ് തങ്ങള്‍ സ്വീകരിച്ച നയം എന്ന് വെളിപ്പെടുത്തുന്നു സിപിഐഎം നേതാക്കളായ സഞ്ജയ്‌ ചൗഹാനും, ടിഖേന്ദര്‍സിംഗ് പന്‍വാറും.

അഭിമുഖത്തിന്റെ വീഡിയോ

http://goo.gl/nprFUL

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍