UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതെന്ന് വിഎച്ച്പി നേതാവ്

മുഹമ്മദ് ഗോറിയും ഗസ്‌നിയും ആദ്യം ഹിന്ദുക്കളായിരുന്നു

ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതെന്ന് വിശ്വഹിന്ദു പരിഷദ് ജോയിന്‍റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജയിന്‍. അതുകൊണ്ട് അവര്‍ക്കൊരിക്കലും ജിഹാദികള്‍ ആകാന്‍ സാധിക്കില്ല. സിദ്ധാപുരയില്‍ വിഎച്ച്പിയും ബജ്രംഗദളും സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ഗോറിയും ഗസ്‌നിയും ആദ്യം ഹിന്ദുക്കളായിരുന്നു. പിന്നീട് മതം മാറിയതാണ്. എ.പി.ജെ.അബ്ദുല്‍കലാമിനെയാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ മാതൃകയാക്കേണ്ടത് എന്നും ജെയിന്‍ പറഞ്ഞു. അതേസമയം മൈസൂര്‍ ഭരിച്ച ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരെ ജെയിന്‍ തള്ളിക്കളഞ്ഞു. അവര്‍ അനുകരണീയ മാതൃകകള്‍ അല്ലെന്നാണ് വിഎച്ച്പി നേതാവിന്റെ അഭിപ്രായം.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍