UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ‘ആഘോഷിച്ച്’ ഹിന്ദു മഹാസഭ

അഴിമുഖം പ്രതിനിധി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം അഖില ഭാരതീയ ഹിന്ദു മഹാസഭ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. മീററ്റിലെ ഓഫീസില്‍ ഹോളിവുഡ് സിനിമാ ഗാനങ്ങള്‍ക്കൊപ്പം ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടുകയും ചെയ്തു. ഹിന്ദു മഹാസഭ റിപ്പബ്ലിക് ദിനം കരിദിനമായിട്ടാണ് ആചരിച്ചിരുന്നത്. ഇന്ത്യയുടെ ഭരണഘടനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

1948-ല്‍ ഇതേ ദിവസം ഈ രാജ്യത്തിന്റെ നായകന്‍ നാഥുറാം ഗോഡ്‌സെ ഗാന്ധിയെ ഇല്ലായ്മ ചെയ്തതിനെ ഞങ്ങള്‍ ആഘോക്കുന്നുവെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ്മ പറഞ്ഞു. എല്ലാവര്‍ഷവും ഞങ്ങള്‍ മധുരം വിതരണം ചെയ്യുകയും ഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്, ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയ ജനുവരി 30 ഉത്സവമായിട്ടാണ് ആഘോഷിക്കുന്നതെന്നും ശര്‍മ്മ പറയുന്നു. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഗാന്ധിയല്ല ഗോഡ്‌സെയാണ് ഹീറോയെന്നും ശര്‍മ്മ അഭിമാനപൂര്‍വ്വം പറയുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍