UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജ്രംഗ് ദള്‍ മോഡല്‍ ആയുധപരിശീലനത്തിന് ഹിന്ദു സേനയും

അഴിമുഖം പ്രതിനിധി

ബജ്രംഗ് ദള്‍ മോഡല്‍ ആയുധപരിശീലനത്തിനൊരുങ്ങി ഹിന്ദു സംഘടനയായ ഹിന്ദു സേനയും. ഡല്‍ഹി കൊണാട്ട്പ്ലേസില്‍ ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്യാമ്പ് നടത്തും എന്ന് സംഘടനയുടെ പ്രസിഡന്‍റ് വിഷ്ണു ഗുപ്ത പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയാണ് തങ്ങള്‍ ആയുധമെടുക്കുന്നത്. തീവ്രവാദത്തില്‍ നിന്നും സ്വയരക്ഷക്കായി ഇത് ആവശ്യവുമാണ് എന്ന് വിഷ്ണു ഗുപ്ത അഭിപ്രായപ്പെടുന്നു. 20-30വയസ്സിനിടയിലുള്ള പ്രായത്തിനിടയിലുള്ള യുവജനങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത് എന്നും 100 ഓളം യുവ നേതാക്കളെ ഇതിലൂടെ പുറത്തുകൊണ്ടുവരും എന്നും നേതാവ് അവകാശപ്പെടുന്നു. 100പേര്‍ക്കായുള്ള ആയുധങ്ങളും ഐസിസ് പാവകളും ഇതിനായി സംഘടന വാടകയ്ക്ക് എടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍