UPDATES

ബോഫോഴ്‌സ്: ഹിന്ദുജമാരെ വെറുതെ വിട്ടത് ചോദ്യം ചെയ്യാന്‍ സമ്മതിച്ചില്ലെന്ന് സിബിഐ

അഴിമുഖം പ്രതിനിധി

ബോഫോഴ്‌സ് കേസില്‍ ഹിന്ദുജഗ്രൂപ്പ് ഉടമസ്ഥരായ ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ട ഡല്‍ഹി ഹൈക്കോടതി വിധി, മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെട്ടെന്ന് സുപ്രീംകോടതിയില്‍ സിബിഐ. 10 വര്‍ഷം മുമ്പാണിത്. ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകനായ അജയ്കുമാര്‍ അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് സിബിഐ പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. സിബിഐയ്ക്ക് വേണ്ടി പികെ ഡേയാണ് ഹാജരായത്. ഹിന്ദുജമാരെ വെറുതെ വിട്ട ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്ന് പികെ ഡേ, കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍വാദം കേള്‍ക്കുന്നത് ജനുവരിയിലേയ്ക്ക് മാറ്റി.

ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, പ്രകാശ് ചന്ദ് ഹിന്ദുജ എന്നിവര്‍ക്കെതിരെയാണ് ബോഫ്‌ഴ്‌സ് പ്രതിരോധ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നത്. 2005 മേയ് 31നാണ് ഹിന്ദുജ സഹോദരന്മാരെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ബോഫോഴ്‌സ് കമ്പനിയേയും കുറ്റവിക്തരാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍