UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദു വിവാഹ രജിസ്‌ട്രേഷന് പാകിസ്ഥാന്‍ സെനറ്റിന്‌റെ അനുമതി

ഹിന്ദുക്കളുടെ വിവാഹത്തിനും വിവാഹമോചനത്തിനും നിയമപരമായ അംഗീകാരം ബില്‍ ഉറപ്പാക്കുന്നു.

ഹിന്ദു വിവാഹങ്ങളുടെ രജിസ്‌ട്രേഷന് അനുമതി നല്‍കുന്ന ബില്ലിന് പാകിസ്ഥാന്‍ സെനറ്റ് അനുമതി നല്‍കി. ഹിന്ദു വിധവകള്‍ക്ക് പുനര്‍വിവാഹം ചെയ്യാനും 2016ലെ ഹിന്ദു മാരേജ്‌സ് ബില്‍ അനുമതി നല്‍കുന്നു. പാക് പാര്‍ലമെന്‌റിന്‌റെ അധോസഭയായ നാഷണല്‍ അസംബ്ലി സെപ്റ്റംബറില്‍ ബില്‍ പാസാക്കിയിരുന്നു. ഇപ്പോള്‍ ഉപരിസഭയായ സെനറ്റും ബില്‍ പാസാക്കിയിരിക്കുകയാണ്. പാകിസ്ഥാനില്‍ ഇതുവരെ ഹിന്ദു വിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷ ഇല്ലായിരുന്നു.

ന്യൂനപക്ഷമായ ഹിന്ദുക്കളുടെ വിവാഹത്തിനും വിവാഹമോചനത്തിനും നിയമപരമായ അംഗീകാരം ബില്‍ ഉറപ്പാക്കുന്നു. ഇതോടെ വിവാഹമോചനത്തിനായി ഹിന്ദുക്കള്‍ക്ക് കോടതിയെ സമീപിക്കും. മുസ്ലീം ദമ്പതികള്‍ക്ക് ലഭിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് (നിക്കാഹാമ) സമാനമായത് ഹിന്ദു ദമ്പതികള്‍ക്കും ലഭിക്കും. ഭര്‍ത്താവിന്‌റെ മരണം കഴിഞ്ഞ് ആറ്് മാസത്തിന് ശേഷം താല്‍പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്ന് ദേശീയ അസംബ്ലിയില്‍ അംഗമായ ഡോ.രമേഷ് കുമാര്‍ വങ്ക്വാനി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍