UPDATES

ട്രെന്‍ഡിങ്ങ്

ട്രംപിന്റെ പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി ഹിന്ദുസേന

കഴിഞ്ഞ ദിവസം സിതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദുസേന. ഇത് സംബന്ധിച്ച് അവര്‍ പോസ്റ്ററുകളും പ്രചരിപ്പിച്ച് കഴിഞ്ഞു.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനമാണ് ഹിന്ദുസേന ഒരുക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എല്ലാവരെയും പ്രദര്‍ശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ മനുഷ്യത്വത്തിന്റെ രക്ഷകനെന്നാണ് അമേരിക്കന്‍ പ്രസിഡന്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം പോസ്റ്റര്‍ അഡ്രസ് ചെയ്തിരിക്കുന്നത് ഹിന്ദുസേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി എകെജി സെന്ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അറസ്റ്റിലായ വ്യക്തിയാണ് വിഷ്ണു ഗുപ്ത. കഴിഞ്ഞ വര്‍ഷവും ഹിന്ദു സേന ട്രംപിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നില്ല.

യെച്ചൂരിക്ക് നേരെയുണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന അമേരിക്കയുടെ ഗൂഢാലോചനയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ആക്രമണം നടത്തിയ ഹിന്ദുസേന ട്രംപിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍