UPDATES

വായിച്ചോ‌

ചില ഇന്ത്യന്‍ മുസ്ലീം ചിന്തകള്‍; ഹുസൈന്‍ ഹൈദരിയുടെ കവിത

ഭീകരവാദവുമായി ബന്ധപ്പെടുത്തി മുസ്ലീങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനിടെ താന്‍ എങ്ങനെ ഇസ്ലാമോഫോബിയയ്ക്ക് ഇരയാവുന്നു എന്ന് ഹൈദരി പറയുന്നു.

ഇന്ത്യന്‍ മുസ്ലീം, ഹിന്ദുസ്ഥാനി മുസല്‍മാന്‍ തുടങ്ങി മുസ്ലീങ്ങളെ സംബന്ധിച്ച് സവര്‍ണ ഹിന്ദുത്വത്തിന്റെ വര്‍ഗീയ മുന്‍വിധിയോടെയുള്ള ധാരണകളും സ്റ്റീരിയോടൈപ് പദപ്രയോഗങ്ങളും ധാരാളമായി കാണാറുണ്ട്. ഈ പ്രശ്‌നത്തെയാണ് ഹിന്ദുസ്ഥാനി മുസല്‍മാന്‍ എന്ന കവിതയിലൂടെ യുവകവി ഹുസൈന്‍ ഹൈദരി സമീപിക്കുന്നത്.

ഞാന്‍ ഏത് തരത്തിലുള്ള മുസ്ലീമാണ്?
ഷിയ ആണോ അതോ സുന്നിയോ
ഖോജയോ ബോഹ്രിയോ
ഗ്രാമീണനോ നഗരവാസിയോ
വിമതനോ സൂഫിയോ?

ഭീകരവാദവുമായി ബന്ധപ്പെടുത്തി മുസ്ലീങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനിടെ താന്‍ എങ്ങനെ ഇസ്ലാമോഫോബിയയ്ക്ക് ഇരയാവുന്നു എന്ന് ഹൈദരി പറയുന്നു.

ഞാന്‍ കലാപത്തില്‍ എരിയുന്ന കനലാണ്
ഞാന്‍ വസ്ത്രത്തിലെ ചോരക്കറയാണ്

എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ കവി തയ്യാറല്ല

എന്നെ നോക്കൂ, എനിക്ക് ഒരു മുഖം മാത്രമല്ല, നൂറ് മുഖങ്ങളുണ്ട്
ഞാന്‍ നൂറ് വേഷങ്ങള്‍ ചെയ്യുന്നു,
നൂറ് പേനകള്‍ കൊണ്ടെഴുതിയ കഥയാണ് ഞാന്‍,
ഞാന്‍ മുസ്ലീമുമാണ്, അത്രത്തോളം ഇന്ത്യക്കാരനും

വായനയ്ക്ക്: https://goo.gl/Sc5d1a


വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍