UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഠനമുറികളിലേക്ക് ഒളിച്ചു കടത്തുന്ന (കാവി) ചരിത്രം

Avatar

ചന്ദ്രഹാസ് ചൌധരി
(ബ്ലൂംബര്‍ഗ് ന്യൂസ്)

തന്റെ സത്യപ്രതിaജ്ഞ ചടങ്ങിലേക്ക്  പല തെക്കനേഷ്യന്‍ രാഷ്ട്രതലവന്‍മാരെയും പങ്കെടുപ്പിച്ച പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ചൊരു ചിത്രമെടുപ്പ് അവസരമാണ് സൃഷ്ടിച്ചത്.

 

ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു ഇന്ത്യ തെക്കനേഷ്യക്കാകെ അഭിവൃദ്ധിക്ക് ഉത്തേജകമാകും എന്നു ധരിച്ചായിരിക്കണം അവരില്‍ മിക്കവരും വന്നത്. പക്ഷേ ഗുജറാത്തില്‍ നിന്ന് ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത അവരെ അത്ര സന്തോഷിപ്പിച്ചിരിക്കാനിടയില്ല. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് അയച്ച പുസ്തകങ്ങളിലെ ‘അവിഭക്ത ഇന്ത്യയില്‍’ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടിബറ്റ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.

 

ഒരു മുന്‍ അദ്ധ്യാപകനും വിവാദ സാംസ്കാരിക ‘പടയാളി’യുമായ 85-കാരന്‍ ദീനനാഥ് ബത്ര എഴുതിയ ഈ വിവാദ പുസ്തകങ്ങള്‍ 40,000 വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പാഠ്യ പദ്ധതിയുടെ ഭാഗമായി ‘അനുബന്ധ വായനയ്ക്കായി’ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഹിന്ദുത്വ, അല്ലെങ്കില്‍ ഹിന്ദു ദേശീയ മുന്നേറ്റത്തിന്റെ, മിക്കപ്പോഴും തികഞ്ഞ ഭാവനാവിലാസങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ, നിശിതമായ എതിര്‍പ്പുയര്‍ത്തുന്ന ഇന്ത്യന്‍ ചരിത്രമാണ് അതില്‍ അവതരിപ്പിക്കുന്നത്.

 

അതിന് മോദിയുടേതായി ഒരു ആമുഖവുമുണ്ട്. (“ഈ ആവേശജനകമായ പാഠം അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും ആവേശം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു”.) ഇവയുടെ വ്യാപകമായ വിതരണം സൂചിപ്പിക്കുന്നത് ചരിത്ര രചനയുടെയും ബോധന രീതിയുടെയും തലങ്ങളില്‍ ‘ചരിത്ര യുദ്ധങ്ങള്‍’ മടങ്ങിവരുന്നു എന്നാണ്.

 

ഇതിനേക്കാള്‍ അസ്വസ്ഥമാക്കുന്നത്, വാസ്തവത്തില്‍ മോദിയുടെ ‘ആദ്യം ഇന്ത്യ’ പദ്ധതിയുടെ അന്തര്‍ലീനമായ കള്ളത്തരവും, അവിശ്വാസവും ഇതിലുമുണ്ടെന്നതാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്, അല്ലാതെ ഭൂപടവരക്കാരെയല്ല (‘വിശാല റഷ്യ’ എന്ന മറ്റൊരു ഇടിവെട്ട് ദേശീയാശയവുമായി ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നോ?). ലോകത്തിലെത്തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന ദേശ രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത്തരം ചോദ്യങ്ങള്‍ തന്നെ വിഭാഗീയമാണെന്നായിരുന്നു മറുപടി. തന്റെ നയങ്ങള്‍ പൌരന്മാരെ ജാതിയുടെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പക്ഷേ,  ഇന്ത്യന്‍ ചരിത്രത്തിന്റെ ബത്ര വ്യാഖ്യാനത്തോടുള്ള മോദിയുടെ ആഭിമുഖ്യം എന്തെങ്കിലും സൂചിപ്പിക്കുന്നെങ്കില്‍, അയാള്‍ ചിന്തിക്കുന്ന ഇന്ത്യ അയാളെ തെരെഞ്ഞെടുത്ത സമൂഹത്തിലും വ്യവസ്ഥയിലും നിന്നു ഏറെ വിഭിന്നമാണ്. തന്റെ സ്വന്തം സംസ്ഥാനത്തെ കുട്ടികളെ ഇത്തരം ഹിന്ദു ദേശീയ മൌലികവാദ, ബൌദ്ധികലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിലൂടെ, മോദി (ദീര്‍ഘവീക്ഷണസ്തുതി അയാള്‍ക്കുമേല്‍ ഏറെ ചൊരിയപ്പെട്ടിരിക്കുന്നു) 2024-ല്‍ തന്നെ മൂന്നാം തവണയും തെരഞ്ഞെടുക്കേണ്ട അന്നത്തെ സമ്മതിദായകനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ഏതാണ്ടുറപ്പിക്കാം. 

ബെസ്റ്റ് ഓഫ് അഴിമുഖം

ദിനനാഥ് ബത്ര എന്ന സംഘി അഥവാ സ്വയം പ്രഖ്യാപിത സെന്‍സര്‍
മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചന
സ്ത്രീസുരക്ഷയൊക്കെ അവിടെ നില്‍ക്കട്ടെ; ആദ്യം വേണ്ടത് പ്രതിമയാണെല്ലോ!
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍
ആരുടേതുമല്ലാത്ത വാരാണസി

ഇതൊരു അനാവശ്യത്തിടുക്കമുള്ള പ്രതികരണമാണെന്ന് തോന്നുന്നവര്‍, മതേതര, ഉദാര പക്ഷം ‘ശരി’യാണെന്ന് തീര്‍പ്പുപറയാന്‍ കഴിയാത്ത വളരെ നീണ്ട ഒരു തര്‍ക്കത്തിലെ പുതിയ ഉപകഥ മാത്രമാണിതെന്ന് വാദിച്ചേക്കാം. എന്തൊക്കെയായാലും, 1947-നും 1950-നും ഇടക്ക് ജനാധിപത്യം, സമത്വം, മതേതരത്വം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനക്ക് രൂപം നല്കിയ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വിപ്ലവകരമായ കാഴ്ച്ചപ്പാടിനെ എടുത്തുനോക്കിയാല്‍ ചരിത്ര യുദ്ധങ്ങള്‍ അനിവാര്യമാണ്. ബഹുതലമായ ഭൂതകാലമുള്ള ഒരു ജനതയുടെ പുതിയ അഭിവിന്യാസത്തിലും, പൌരത്വത്തിന്റെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് സുസ്ഥിരമായൊരു ചരിത്രം ഉണ്ടാക്കേണ്ടി വരുമ്പോഴും ചരിത്രം എങ്ങനെയാണ് എഴുതേണ്ടതെന്നുള്ള ബുദ്ധിമുട്ടുള്ള നിരവധി ചോദ്യങ്ങള്‍ സൃഷ്ടിച്ചു: മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും, ഭൂതകാലത്തെപ്പോലെ ഭാവിയെയും കണക്കാക്കിക്കൊണ്ട്.

 

ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ എല്ലാക്കാലത്തും ഇത്തരം സംവാദങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. 1980-കള്‍ മുതല്‍, മുമ്പുണ്ടായിരുന്നെന്ന് കരുതുന്ന ‘മതേതര’,‘ഇടതുപക്ഷ’ ചരിത്രത്തിന്റെ പക്ഷപാതിത്വത്തെ ചെറുക്കുന്ന ‘കാവി ചരിത്രം’ -‘ദേശീയതവാദ ചരിത്രം’– ഉയര്‍ന്നുവരാന്‍ തുടങ്ങി. (ഈ സംവാദത്തിന്റെ വിവിധ വശങ്ങളറിയാന്‍ അമര്‍ത്യ സെന്നിന്റെ “History and the Enterprise of Knowledge,” റൊമീല ഥാപ്പറുടെ “In Defense of History” വില്ല്യം ഡാര്‍ളിംപിലിന്റെ “India:The Over History” എന്നീ പുസ്തകങ്ങളും അവയോടു ചേര്‍ത്ത് പത്രപ്രവര്‍ത്തകനായ എം‌വി കാമത്തിന്റെ “Hinduthva is not a word, but a history”എന്നു വാദിക്കുന്ന പുസ്തകവും വായിക്കാം)

 

എന്റെ അനുഭാവം എങ്ങോട്ടാണെന്ന് ഇതിനകം വ്യക്തമായിരിക്കും. പക്ഷേ ഈ പ്രത്യേക ഹിന്ദു ദേശീയത അവകാശവാദത്തെ പരിഗണിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ: മത സമന്വയവും, സഹിഷ്ണുതയും ഊന്നല്‍ നല്‍കുന്ന ഒരു ഇന്ത്യന്‍ ചരിത്ര വീക്ഷണം ആഴത്തില്‍ പ്രത്യയശാസ്ത്രപരവും കാല്‍പനികവുമാണെന്ന കാഴ്ചപ്പാട്, അല്ലെങ്കില്‍ ഹിന്ദുമതം മറ്റെന്തിനെക്കാളും (വാണിജ്യം, രാജാധികാരം, യുദ്ധം, കോളനിഭരണം, കൃഷി) ഇന്ത്യന്‍ ചരിത്രത്തിന്റെ സഞ്ചാലക ശക്തിയായിട്ടുണ്ടെന്നുള്ളത്.

 

എങ്ങനെയായാലും, ഞാനങ്ങനെ കാണുന്നത് ഞാനൊരു മുതിര്‍ന്ന ആളായതുകൊണ്ടാണ്. ചര്‍ച്ച ചെയ്യുകയും തുറന്നുകാട്ടുകയും ചെയ്യാത്ത, അവയെ സത്യം എന്ന രീതിയില്‍ സ്വീകരിക്കുന്ന പഠനമുറികളിലേക്ക് കാവി ചരിത്രത്തെ ഒളിച്ചുകടത്തുന്നത്, ഭൂതകാലത്തെക്കുറിച്ചുള്ള ഭയാനകമായ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു എന്നു കരുതുന്ന ഒരു മുതിര്‍ന്ന ഹിന്ദു കൂടിയാണ്. ബത്ര വാദിക്കുന്ന പോലെ ഈ കഥകള്‍ കുട്ടികളില്‍, ‘ഭാരതീയ മൂല്യങ്ങള്‍’ ഉള്‍ച്ചേര്‍ക്കുന്നു എന്നുപറയുന്നത് തീര്‍ത്തൂം സത്യസന്ധത ഇല്ലായ്മയാണ്. കാരണം അത് സൂചിപ്പിക്കുന്നത് ഈ ഭാരതീയ മൂല്യങ്ങള്‍ സുതാര്യവും, സര്‍വ്വസമ്മതവും ആണെന്ന് മാത്രമല്ല, അത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ മറികടക്കുകയും ചെയ്യുന്നു. ഈ ഭാരതീയ മൂല്യങ്ങള്‍ (വംശീയവും, ഭാഷാപരവും, സംസ്കാരികവുമായി വൈവിധ്യമാര്‍ന്ന) പകര്‍ന്നുകൊടുക്കാനുള്ള ചുമതല കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്തുകൂടെ? അത് കുട്ടികള്‍ക്ക് സംസ്കാരത്തിന്റെയും പൌരത്വത്തിന്റെയും പരസ്പരപൂരകമായ മൂല്യങ്ങളെ (ചിലപ്പോളൊക്കെ വൈരുദ്ധ്യമാര്‍ന്ന ആവശ്യങ്ങളെ) അറിയാന്‍ സഹായിക്കില്ലേ?

 

ഭാരതീയ പുരാണങ്ങളിലെ വീരനായകന്‍മാര്‍ വിമാനങ്ങളില്‍ പറന്നു നടന്നിരുന്നു എന്നു വിശ്വസിക്കുന്ന ബത്ര ഇതൊക്കെ പരിഗണിക്കും എന്നു കരുതാനേ വയ്യ. പോരാത്തതിന് ഇതയാളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ സാഹിതീ വിജയമാണ്. ആദ്യത്തേത്, ഫെബ്രുവരിയില്‍ വെന്‍റി ഡോനിഗറുടെ “The Hindus: An Alternate History” എന്ന പുസ്തകം പ്രസാധകരെക്കൊണ്ട് നശിപ്പിച്ചു കളയിച്ചതാണ്. അയാളിപ്പോള്‍ ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന ഒരാളാണ്, അവിഭക്ത ഇന്ത്യയിലല്ലെങ്കിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍