UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുതലാളിത്ത ഇന്ത്യയുടെ സ്വന്തം ആര്‍ എസ് എസ്

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ഹിന്ദുരാഷ്ട്രം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു നീണ്ട കാലയളവിനു ശേഷം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് മുഖ്യധാരാ മധ്യമങ്ങളിൽ ഭരണവർഗ രാഷ്ട്രീയത്തിന്റെ വക്താക്കളായി ഇടം ലഭിച്ചു തുടങ്ങി. ഇതിനു പിന്നിലെ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 

വി ഡി സവർക്കർ 1921-22 കാലത്ത് പ്രസിദ്ധീകരിച്ച “ഹിന്ദുത്വത്തിന്റെ അടിസ്ഥാനശിലകൾ” എന്ന ഉപന്യാസത്തിൽ നിർവചിച്ച ഹിന്ദു തന്നെയാണ് ആർ എസ് എസ് മേധാവിയും പറഞ്ഞത്. ഹിന്ദുത്വം എന്നാൽ ഒരു വാക്കല്ല മറിച്ച് ഒരു ചരിത്രം ആയിട്ടാണ് സവർക്കർ നിർവചിച്ചത്. ഹിന്ദു എന്നത് ഹിന്ദുത്വത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് സവർക്കർ അവകാശപ്പെട്ടത്. ഹിന്ദുസ്ഥാൻ എന്നതിനേക്കാൾ സിന്ദുസ്താൻ എന്ന പേരാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നത് എ.ന്നു പോലും സവര്‍ക്കര്‍ അവകാശപ്പെട്ടിട്ടുണ്ട്. സവര്‍ക്കരുടെ നിർവചനത്തിലും വിശദീകരണത്തിലും കുടുതലും കടന്നു വരുന്നത് മുഹമ്മദീയർ എന്ന പ്രയോഗമാണ്. ഒരു നിരീശ്വരവാദിയായ സവർക്കർ ഹിന്ദുത്വ എന്ന പ്രയോഗത്തെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല വിശദീകരിച്ചത്. പകരം ഒരു സാംസ്‌കാരിക സത്യം എന്ന നിലയ്ക്കാണ്. ഈ സാംസ്‌കാരിക സത്യം തന്നെയാണ് വർത്ത‍മാനകാല വർഗീയ രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നതും. മതവിശ്വാസമല്ല ഇതിന്റെ പിന്നിൽ പ്രവര്‍ത്തിക്കുന്നത്. പകരം മതദേശീയതയും അതിന്റെ മുകളിൽ പണിതുയർത്തുന്ന സാംസ്കാരിക ബോധവും ആണ്. 

സവര്‍ക്കറുടെ തന്നെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതു പ്രകാരം, മുഹമ്മദ്‌ ഗസ്നിയുടെ ആക്രമണത്തോടെയാണ് ഹിന്ദുസ്ഥാനിലെ ജീവിതത്തിലേക്ക് അക്രമവും മരണവും കടന്നുവന്നത്. അതിനോടൊപ്പം  ഇസ്ലാം വാളിന്റെ മതമാണ് എന്നും അത് അറേബ്യയെ മാറ്റിമറിച്ചു എന്നും എന്നാൽ ഹിന്ദുസ്താനിൽ ആ വാള്‍ ഓരോതവണ തൊലിപ്പുറത്ത് മാത്രമാണ് മുറിവേല്പിച്ചത് എന്നും ഹിന്ദുസ്ഥാന്റെ ഹൃദയത്തിൽ മുറിവേല്പിക്കാൻ ആ വാളിന് കഴിഞ്ഞിട്ടില്ല എന്നും സവർക്കർ അവകാശപ്പെട്ടു. ഈ അവകാശവാദമാണ്  ഇന്നത്തെ സാംസ്കാരിക ദേശീയതയെ നിർണ്ണയിക്കുന്നത്. ഈ അവകാശം ആർ എസ് എസ് എന്ന സംഘടന മാത്രം കൈപ്പിടിയിൽ ഒതുക്കുന്നതോടെ ഇത്തരം സാംസ്കാരിക ബോധത്തിനു സംഭവിക്കുന്ന പരിണാമം അത് കൂടുതൽ ഭയാനകം ആകും എന്നതാണ്.  ഇത്തരം ഭയം ഇല്ല എങ്കിൽ ഈ പ്രത്യയശാസ്ത്രം നിലനിൽക്കുകയും ഇല്ല. സവർക്കർ ഇതിനു നല്കിയ വിശദീകരണം, ഹിന്ദുസ്ഥാൻ എന്നാൽ ഹിന്ദുക്കളുടെ ഭുമിയാണ്, അതുകൊണ്ട് തന്നെ ഹിന്ദുത്വ എന്നാൽ ഈ ഭുപരിധിയിൽ ജീവിക്കുന്നവർ എന്ന അർഥമുണ്ട് എന്നുമാണ്. അതോടൊപ്പം ഈ ഭുമിയിൽ തലമുറകളായി ജീവിക്കുന്നവർ ഇത് തന്‍റെ മാതൃരാജ്യമാണ് എന്ന് അംഗീകരിക്കുന്നവർ ആയിരിക്കുകയും വേണം എന്നതാണ് അദ്ദേഹത്തിന്റെ  വിശദീകരണം. മുഹമ്മദീയരെ ഹിന്ദു എന്ന് വിളിക്കേണ്ട സാഹചര്യത്തെപ്പറ്റിയും സവർക്കർ വിശദീകരിച്ചിട്ടുണ്ട്.അതു പ്രകാരം മുഹമ്മദീയനെ ഹിന്ദു എന്ന് അഭിസംബോധന ചെയ്യണമെങ്കിൽ ആ വ്യക്തി അല്ലെങ്കിൽ ആ സമുഹം ഹിന്ദു എന്നാൽ ഹിന്ദുസ്ഥാൻ എന്ന് നിർവ്വചിക്കുന്ന ഒരു കാലം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മുഹമ്മദീയർ ഹിന്ദുസ്ഥാനിൽ വസിക്കുന്നവർ ആണെങ്കിലും അവരെ ഹിന്ദുകൾ എന്ന് അഭിസംബോധന ചെയ്യാൻ കഴിയില്ല എന്നും സവര്‍ക്കര്‍ വ്യക്തമാകുന്നുണ്ട്. രാജ്യത്തെ ക്രിസ്തീയ വിശ്വാസികളെയും സവര്‍ക്കര്‍ ഈ ഗണത്തിൽ തന്നെയാണ്  ഉൾപ്പെടുത്തിയത്. (നരേന്ദ്ര മോദിസര്‍ക്കാര്‍ ക്രിസ്തുവിന്റെ അനുഗ്രഹമാണ് എന്ന് വാദിക്കുന്നവരും, ബി ജെ പി-ആർ എസ് എസ്‌ ചേരിയിലേക്ക് ചേക്കേറാൻ അവസരം കാത്തിരിക്കുന്ന കേരള കോണ്‍ഗ്രസുകാരും ഈ ചരിത്രം എങ്ങനെ വായിക്കും എന്നത് കൌതുകകരമായിരിക്കും) കാരണം ഹിന്ദു എന്നാൽ ഹിന്ദുസ്ഥാൻ എന്ന പിതൃരാജ്യത്തിൽ ജനിച്ചവർ മാത്രമല്ല, പകരം ഹിന്ദു എന്ന സംസ്കാരത്തെ ബഹുമാനിക്കുന്നവരും കൂടിയാണ് എന്നാണ് സവര്‍ക്കര്‍ അവകാശപ്പെട്ടത്. എന്നാൽ മുഹമ്മദീയരും, ക്രിസ്ത്യാനികളും ഹിന്ദുസ്ഥാനിൽ ജനിച്ചെങ്കിലും ഹിന്ദു സംസ്കാരത്തെ അംഗീകരിക്കുന്നവർ അല്ലാത്തതുകൊണ്ട് തന്നെ അവരെ ഹിന്ദു എന്ന് അഭിസംബോധന ചെയ്യാൻ കഴിയില്ല എന്നും സവര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?
മുസ്ലീമിനെ പടിക്കു പുറത്തു നിര്‍ത്തുമ്പോള്‍
ഐ എസ് ആർ ഓയുടെ ബ്രാഹ്മണക്കുറി
മുസാഫര്‍നഗര്‍ 2013: കലാപത്തിന്റെ മറുപുറങ്ങള്‍
കത്തുന്ന ഡല്‍ഹിയെക്കുറിച്ചാണിത്; മോദിയെക്കുറിച്ചും

സംസ്കാരത്തെ സവര്‍ക്കര്‍ നിർവചിച്ചത് ഒരു വ്യക്തിയുടെ മനസിന്റെ പ്രതിഫലനം എന്ന അർത്ഥത്തിൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഹിന്ദു സംസ്കാരത്തെ ചിന്തയിലും ജീവിതത്തിലും പ്രതിഫലിപ്പിക്കാത്തവർ ഹിന്ദു അല്ല എന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം ശരിയുമാണ്. അതുപ്രകാരം ഭാരതത്തിലെ മത ന്യൂനപക്ഷങ്ങള്‍ ഹിന്ദു അല്ല എന്നാൽ അവർ ഭാരതത്തിൽ ജനിച്ചവർ ആയതുകൊണ്ട് തന്നെ ഹിന്ദുക്കൾ ആണ് എന്ന ആർ എസ് എസ്  മേധാവിയുടെ പ്രസ്താവന ഒരുതരത്തിൽ സവര്‍ക്കരുടെ ആശയത്തിന്റെ പുനർവ്യാഖ്യാനമോ അതല്ല എങ്കിൽ രാജ്യത്തെ മത ന്യൂനപക്ഷം ഹിന്ദു സംസ്കാരത്തിന്റെ ഭാഗം ആണ് എന്ന വ്യാഖ്യാനാവും ആകാം. എന്നാൽ ഈ പ്രസ്താവനയിലെ ഏറ്റവും മര്‍മ്മപ്രധാനമായ വസ്തുത ബി ജെ പിയുടെ മതരാഷ്ട്രീയത്തിന് വേണ്ട സാംസ്കാരിക മണ്ഡലം രൂപപ്പെടുത്തുക എന്നത് കൂടിയാണ്.  ഇത്തരം മതരാഷ്ട്രീയം ഇന്നത്തെ മുതലാളിത്ത സമുഹത്തിൽ അതും മുതലാളിത്ത സംവിധാനമാണ് ശരി എന്ന് കരുതുന്ന ബി ജെ പിയെ പോലുള്ള പാര്‍ട്ടി മതരാഷ്ട്രീയത്തിലൂടെ കൃത്യമായും ലക്ഷ്യംവെക്കുന്നത്  സര്‍ക്കാരിന്റെ പ്രഖ്യാപിത സ്വകാര്യവത്ക്കരണം കുടിയാണ്. തീവ്ര മതദേശീയത സാമ്പത്തിക അസമത്വത്തെ അംഗീകരിക്കുന്നതിനോടോപ്പം മുതലാളിത്തം ഒരു ദേശീയ അനിവാര്യതയാണ് എന്ന ആർ എസ് എസ്-ബി ജെ പി പ്രത്യയശാസ്ത്രം അംഗീകരിക്കപ്പെടുകയും ചെയ്യും, അഥവാ ഭുരിപക്ഷത്തെ മത സാംസ്‌കാരിക എകീകരണത്തിലൂടെ സമകാലിക സമ്പത്ത് വ്യവസ്ഥയുടെ വക്താക്കൾ ആക്കുക എന്ന നയമാണ് ഇതിന് പിന്നിൽ ഉള്ളത്.

നരേന്ദ്ര മോദി ഇനി ഹിന്ദുരാഷ്ട്രത്തെ പറ്റി സംസാരിക്കില്ല, പകരം ഇനി ആർ എസ്‌ എസ് ആയിരിക്കും ഇനി കൂടുതൽ ശക്തമായി വര്‍ഗ്ഗീയ ധ്രുവീകരണം നടത്താൻ ശ്രമിക്കുക. കൃത്യമായി പറഞ്ഞാൽ ഇനി ഇന്ത്യൻ മുതലാളിത്തം ആർ എസ് എസിനെ അംഗീകരിക്കണം. ഇതുമൂലം  ഭുരിപക്ഷ  വര്‍ഗ്ഗീയതയ്ക്ക് ഉണ്ടാകുന്ന പൊതു സ്വീകാര്യതയാണ് ഭയക്കേണ്ടത്.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍