UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മുന്‍ സ്കിസോഫ്രീനിയ രോഗിയുടെ ചിന്തകള്‍

Avatar

മൈക്കിള്‍ ഹെദ്രിക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ചില മനുഷ്യര്‍ നോര്‍മലായിരിക്കാന്‍ വേണ്ടിമാത്രം എത്രത്തോളം ഊര്‍ജം ഉപയോഗിക്കുന്നുണ്ടെന്ന് ആരും മനസ്സിലാക്കുന്നില്ല’.

മാനസിക രോഗികളുടെ സാമൂഹത്തില്‍, ആളുകള്‍ മിക്കവാറും ആല്‍ബര്‍ട്ട് കാമുവിന്റെ ഈ ഉദ്ധരണി ഉപയോഗിക്കാറുണ്ട്. മാനസിക രോഗമുള്ള ആളുകളുടെ ജീവിതത്തെ ഇത്രയും കൃത്യമായി വിവരിക്കുന്ന മറ്റൊന്നുമില്ല.

ഒമ്പതു വര്‍ഷം ഞാന്‍ സ്‌കീസോഫ്രീനിയ അനുഭവിച്ചു. കടുത്ത ആത്മപരിശോധനയും വ്യക്തിപരമായ അധ്വാനവും ശരിയായ മരുന്ന് കണ്ടുപിടിക്കാന്‍ ഒരു വര്‍ഷം നീണ്ടു നിന്ന പരീക്ഷണങ്ങളും എല്ലാം ചേര്‍ന്ന തെറാപ്പിയിലൂടെ, ലോകത്തെ രക്ഷിക്കാന്‍ വന്ന പ്രവാചകനാണ് താനെന്ന ചിന്തയില്‍ നിന്ന് (ഒരു ഗ്രോസറി ഷോപ്പില്‍ പോലും കയറാന്‍ പറ്റാത്ത രീതിയില്‍ ഞാന്‍ പാരനോയിയ അനുഭവിക്കുകയായിരുന്നു)ഒരു രോഗിയാണെന്ന യാതൊരു സൂചനയുമില്ലാത്ത വിധം സമൂഹത്തില്‍ വര്‍ത്തിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ അവസ്ഥയിലേക്ക് ഞാന്‍ തിരികെ എത്തിച്ചേര്‍ന്നു.

എന്നാല്‍ ഒരിക്കലും മാറാത്ത കാര്യം ഞാനൊരു മാനസിക രോഗിയാണെന്ന് വെളിപ്പെടുത്തുമ്പോള്‍ ആളുകളുടെ മുഖങ്ങളില്‍ വിരിയുന്ന അവജ്ഞയാണ്. അത് ഭയമാണോ ആശങ്കയാണോ എന്നറിയില്ല, എങ്കിലും സ്‌കീസോഫ്രീനിയയുടെ ലക്ഷണമായ കാഴ്ചയിലെ അസ്ഥിരത, ഇല്ലാത്തത് കാണുക തുടങ്ങിയ പ്രശ്‌നങ്ങളെ, സ്‌കൂള്‍ വെടിവെപ്പ് നടത്തുകയും കൊലപാതകങ്ങള്‍ നടത്തുകയും ചെയ്യുന്ന മാനസിക രോഗമുള്ള സിനിമ കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് പരിചയം.

ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി മാനസിക രോഗമുള്ള എതെങ്കിലുമൊരാളുമായി സംസാരിക്കുമ്പോള്‍,അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെ പറ്റി നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന അറിവില്‍ അയാളുടെ കണ്ണുകള്‍ തിളങ്ങും.

ഒരു സുഹൃത്തിന് ‘സ്‌കീസോഫ്രീനിയയുമായി ജീവിക്കുമ്പോള്‍’ എന്ന എന്റെ പുസ്തകം കൊടുക്കാന്‍ പോയപ്പോളുള്ള എന്റെ അനുഭവം ഇതായിരുന്നു. ഞാന്‍ ഒരു ചെറിയ ഇറ്റാലിയന്‍ റെസറ്റൊറണ്ടിന്റെ ബാറിലിരുന്ന് ഒരു പ്രായമുള്ള സ്ത്രീയോട് സംസാരിച്ചു. പുസ്തകത്തെ പറ്റി ചോദിച്ച അവരോട് ഇത് ഞാന്‍ എഴുതിയതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ രോഗാനുഭവങ്ങളെ പറ്റി ചോദിച്ചു.

സോദ്ദേശപരമായി,സാധാരണ ഗതിയില്‍ ഞാന്‍ അത്ര എളുപ്പത്തില്‍ എന്റെ രോഗവിവരം വെളിപ്പെടുത്താറില്ല. എന്റെ രോഗം കണ്ടു പിടിച്ചത് 2006 ലാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണില്‍ ഭയവും ശങ്കയും ഞാന്‍ കണ്ടു. ബാത്ത് റൂമില്‍ പോകാനാനെന്നു പറഞ്ഞു പോയി തിരിക വന്ന അവര്‍ എന്നെ നോക്കാതെയും ഒരു ഗുഡ് ബൈ പോലും പറയാതെയും പോയി.

മറ്റൊരിക്കല്‍, ഞാന്‍ ഡേറ്റ് ചെയ്ത സ്ത്രീ എന്റെ എഴുത്തിനെ പറ്റി അന്വേഷിച്ചു. അവരോടു ഞാനെന്റെ അനുഭവം പറഞ്ഞപ്പോള്‍ ബാത്ത് റൂമില്‍ പോകാനാനെന്നു പറഞ്ഞു പോയി തിരിക വന്ന അവര്‍ എന്നോട് ഞാനാരെയെങ്കിലും കൊന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ ഡേറ്റ് അവിടെ അവസാനിച്ചു.

ചില അപൂര്‍വ സന്ദര്‍ഭങ്ങളും വ്യത്യസ്തമായി പ്രതികരിച്ചിട്ടുള്ളവരുമുണ്ട്. എന്റെ രോഗവിവരം ഞെട്ടലോടെ തന്നെ കേട്ടവരില്‍ ചിലര്‍ തുറന്ന മനസ്സോടെയും പ്രതികരിച്ചിട്ടുണ്ട്.

രോഗം അനുഭവിക്കുമ്പോഴുള്ള അതെ ബുദ്ധിമുട്ടുകള്‍ ആളുകളുടെ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണവും നല്‍കുമെന്നത് എല്ലാവര്‍ക്കുമറിയാം. അതിലും ഞെട്ടിപ്പിക്കുന്ന വസ്തുത, ‘നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ് മള്‍ടി കള്‍ച്ചറല്‍ ആക്ഷന്‍ സെന്റര്‍’ പറയുന്നത് മാനസിക രോഗമുള്ളവരോടുള്ള സമൂഹത്തിന്റെ വിവേചനം മൂലം രോഗം ചികിത്സിക്കുന്നതിനേക്കാള്‍ മറച്ചു വെക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കുക എന്നാണ്. ‘അഞ്ചില്‍ ഒരു അമേരിക്കക്കാരന്‍ മാനസിക അസ്വസ്ഥതകളുമായി ജീവിക്കുമ്പോള്‍, ചികിത്സ ആവശ്യമുള്ള മൂന്നില്‍ രണ്ട് രോഗികളും, പ്രത്യേകിച്ചും വ്യത്യസ്ത കമ്മ്യൂണിറ്റികളിലുള്ളവര്‍, രോഗം ചികിത്സിക്കുന്നില്ല. അറിവില്ലായ്മ, പുറത്തുപറയാനുള്ള ഭയം, സുഹൃത്തുക്കളുടെ അകല്‍ച്ച, വിവേചനം എന്നിവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍’.

സ്‌കീസോഫ്രീനിയ എന്ന വാക്ക് പോലും ഒരു പൈശാചിക സങ്കല്‍പ്പമായാണ് നാം കാണുന്നത്.ആത്മാര്‍ഥതകൊണ്ടും സ്വയം തിരസ്‌കരിക്കല്‍ കൊണ്ടും മുന്നോട്ടു പോകാന്‍ കെല്‍പ്പില്ലാത്ത ഒരു മാനസിക രോഗിയെ, ആ വാക്കുളവാക്കുന്ന ഭയം കൊണ്ട് തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ഒഴിവാക്കും. മാനസിക രോഗമുള്ള ഒരാളില്‍ ഈ അവഗണന, താന്‍ അന്യനാണെന്നും ഈ ലോകത്ത് തനിക്കിടമില്ലെന്നുമുള്ള ആശങ്ക വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ. ഇത് ഗുരുതരമായ പരിണിതഫലങ്ങളുണ്ടാക്കും. തനിക്ക് ഒന്നും ചെയ്യാനാകാത്ത ഒരു കാര്യത്തിനാല്‍ താന്‍ അന്യനാക്കപ്പെടുന്നു എന്നതാണ് ഒരാള്‍ക്ക് സഹിക്കാന്‍ പറ്റാത്ത വേദന.

എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍, മാനസിക രോഗികള്‍ പൊതുവേ ധൈര്യശാലികളും വൈകാരികതയുള്ളവരും പിന്തിരിഞ്ഞു നില്‍ക്കുന്നവരുമാണ്. അവര്‍ക്ക് സാധാരണ മനുഷ്യരെ പോലെ ക്രിയാത്മകതയും സാമൂഹിക വിഢിത്തങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. അവര്‍ മതിഭ്രമം,ചിത്തഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥാവിശേഷങ്ങള്‍ അനുഭവിക്കുന്നതിലൂടെ തന്നെ വളരെ ബുദ്ധിമുട്ടുന്നവരാണ്.

മാനസിക രോഗികളോടുള്ള ഭയം അവസാനിപ്പിക്കാന്‍ സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അത് കാന്‍സര്‍ പോലെ മറ്റൊരു രോഗമാണെന്ന തിരിച്ചറിയലാണ്. നിങ്ങള്‍ക്ക് കാന്‍സര്‍ ബാധിച്ച ഒരു സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ നിങ്ങള്‍ അവരെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമോ? അതുപോലെ എന്തുകൊണ്ട് സ്‌കീസോഫ്രീനിയ ഉള്ള ഒരു സുഹൃത്തിനോടും പെരുമാറിക്കൂടാ? മാനസിക രോഗമുള്ള ഒരു വ്യക്തിയോട് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം അവര്‍ക്കൊപ്പം ഉണ്ടാവുക എന്നതാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q/vide

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍