UPDATES

വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ വീണ്ടും വൈറലാകുന്നു

എന്‍ഫീല്‍ഡ് സൈക്കിള്‍ കമ്പിനി 1932-ലാണ് ആദ്യത്തെ എന്‍ഫീല്‍ഡ് ബുള്ളറ്റ് അവതരിപ്പിച്ചത്

ഇന്ത്യന്‍ നിരത്തുകളിലെ രാജാവ് റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ വീണ്ടും വൈറലാകുന്നു. രാജ്യത്തെ ടൂവീലര്‍ വില്‍പ്പനയില്‍ ബജാജിന്റെ പള്‍സറിനെയും കടന്ന് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആദ്യമായി അഞ്ചാം സ്ഥാനത്ത് കയറിയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേര്‍സ് 2017 ജനുവരിയിലെ കണക്കുപ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിച്ചതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രപ്രസിദ്ധമായ ആ കഥ സാമൂഹികമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിക്കുന്നത്.


റോയല്‍ എന്‍ഫീല്‍ഡ് 1901-ല്‍ ഇംഗ്ലണ്ടിലാണ് ആരംഭിച്ചത്. ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പിനിയായ എന്‍ഫീല്‍ഡ് സൈക്കിള്‍ കമ്പിനി 1932-ലാണ് ആദ്യത്തെ എന്‍ഫീല്‍ഡ് ബുള്ളറ്റ് അവതരിപ്പിച്ചത്. 1953-ലാണ് ബുള്ളറ്റ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി മദ്രാസ് മോട്ടോര്‍സ് 750 ബുള്ളറ്റുകളാണ് അന്ന് വാങ്ങിയത്. എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ചരിത്രം പറയുന്ന വൈറലായ വീഡിയോ നോക്കൂ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍