UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ജപ്പാന്‌റെ പേള്‍ ഹാര്‍ബര്‍ ആക്രമണം ചരിത്രത്തില്‍ ഇന്ന്: ജപ്പാന്‌റെ പേള്‍ ഹാര്‍ബര്‍ ആക്രമണം

Avatar

അഴിമുഖം പ്രതിനിധി

രണ്ടാംലോക മഹായുദ്ധത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴി വച്ച പേള്‍ ഹാര്‍ബര്‍ ആക്രമണം നടന്നത് 1941 ഡിസംബര്‍ ഏഴിനാണ്.
ഇംപീരിയല്‍  ജാപ്പനീസ് നേവിയുടെ 353 വിമാനങ്ങള്‍ ഹവായ് ദ്വീപിലെ അമേരിക്കന്‍ നാവികസേനാ താവളമായ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു. രാവിലെ 7.55ന് തുടങ്ങിയ ആക്രമണം രണ്ട് മണിക്കൂറോളം നീണ്ടു. 2,335 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 1143 പേര്‍ക്ക് പരിക്കേറ്റു. 68 സിവിലയന്മാര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 65 ജാപ്പനീസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ യുഎസ് സേന പിടികൂടി.

അമേരിക്കയെ യുദ്ധരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനും വിറപ്പിച്ച് നിര്‍ത്താനും വേണ്ടി തയ്യാറാക്കിയ പദ്ധതി തിരിച്ചടിച്ചു. പേള്‍ ഹാര്‍ബര്‍ ആക്രമണത്തോടെ അമേരിക്ക യുദ്ധരംഗത്തെത്തി. നമ്മള്‍ എന്നും അപമാനത്തോടെ ഓര്‍ക്കുന്ന ദിവസമായിരിക്കും ഡിസംബര്‍ ഏഴെന്ന് പ്രസിഡന്‌റ് ഫ്രാങ്ക്‌ളിന്‍.ഡി.റൂസ്‌വെല്‍റ്റ് പറഞ്ഞു. ഡിസംബര്‍ എട്ടിന് അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് രണ്ടാംലോകമഹായുദ്ധത്തിന്‌റെ അവസാനം 1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളില്‍ അണുബോംബ് ഇടുന്നതിന് അമേരിക്കയെ പ്രേരിപ്പിച്ചതില്‍ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് വലിയ പങ്കുണ്ട്.

1941 ജനുവരിയില്‍ തന്നെ അമേരിക്കയ്‌ക്കെതിരെ മിന്നലാക്രമണ പദ്ധതികള്‍ ജപ്പാന്‍ തയ്യാറാക്കിയിരുന്നു. അഡ്മിറല്‍ ഇസൊറോക്കു യമാമോട്ടോയാണ് പേള്‍ ഹാര്‍ബര്‍ ആക്രമിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചതെങ്കിലും കമാന്‍ഡര്‍ മിനോരു ജെന്‍ഡയായിരുന്നു പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍. ഓപ്പറേഷന്‍ ഹവായ് എന്നതായിരുന്നു ആദ്യ കോഡ് നേം. ഇത് പീന്നീട് ഓ്പ്പറേഷന്‍ ഇസഡ് ആയി മാറി. ഞായറാഴ്ചയാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. യുഎസ് സൈനികര്‍ ഈ ദിവസം കൂടുതല്‍ അലസതയോടെയും ജാഗ്രതയില്ലാതെയുമാണ് ഉണ്ടാവുക എന്നതായിരുന്നു ജപ്പാന്‌റെ വിലയിരുത്തല്‍.      

ജാപ്പനീസ് കമാന്‍ഡര്‍ മിത്സുവോ ഫ്യൂച്ചിഡ ടോറ, ടോറ, ടോറ (ടൈഗര്‍) എന്ന് വിളിച്ചു പറഞ്ഞു. പേള്‍ ഹാര്‍ബറിന് മുകളില്‍ പറക്കുന്നത് സംബന്ധിച്ചായിരുന്നു അത്. അമേരിക്കയെ അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ജാപ്പനീസ് സേനയ്ക്കുള്ള സന്ദേശമായിരുന്നു അത്. ജാപ്പനീസ് ഭാഷയില്‍ ടോട്‌സുഗേകി റെയ്‌ഗേകി എന്നതിന്‌റെ കോഡ് ആണ്ത്. മിന്നലാക്രമണം എന്നാണ് ഇതിന്‌റെ അര്‍ത്ഥം.

അമേരിക്കയുടെ എട്ട് യുദ്ധക്കപ്പലുകളാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ രണ്ടെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം യുഎസ് നാവികസേനയില്‍ തിരിച്ചെത്തി. പൂര്‍ണമായും മുങ്ങിയ യുഎസ്എസ് വിര്‍ജിനിയ, യുഎസ്എസ് കാലിഫോര്‍ണിയ എന്നീ കപ്പലുകളാണ് അമേരിക്കന്‍ നാവികസേന പുനരുജ്ജീവിപ്പിച്ചത്. യുഎസ്എസ് അരിസോണ എന്ന കപ്പലിനാണ് ഏറ്റവുമധികം നാശനഷടമുണ്ടായത്. ആക്രമണത്തില്‍ രക്ഷപ്പെട്ടവര്‍ മരിച്ച സഹപ്രവര്‍ത്തകരെ പേള്‍ഹാര്‍ബര്‍ ദ്വീപില്‍ തന്നെ അടക്കി. രക്ഷപ്പെട്ടവരില്‍ 355 പേരാണ് ഇപ്പോഴും ജീവിച്ചിരിപ്പുള്ളത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍