UPDATES

ചരിത്രത്തില്‍ ഇന്ന്

1919 ഏപ്രില്‍ 13: ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

ജനറല്‍ റെജിനാള്‍ ഡയറാണ് സൈനികരെ നയിച്ച് അവിടെയെത്തിയതും വെടിവയ്പിന് ഉത്തരവിട്ടതും.

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ഗതി തിരിച്ചുവിട്ട സംഭവവുമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. എംകെ ഗാന്ധി അടക്കമുള്ള നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ ഒരു പ്രവേശന മാര്‍ഗം മാത്രമുള്ള മൈതാനത്ത് ഒത്തുകൂടിയത്. ആ സമയത്ത് ബ്രിട്ടീഷ് ഭരണകൂടം പൊതുയോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജനറല്‍ റെജിനാള്‍ ഡയറാണ് സൈനികരെ നയിച്ച് അവിടെയെത്തിയതും വെടിവയ്പിന് ഉത്തരവിട്ടതും.

പുറത്തേയ്ക്കുള്ള ഒരേയൊരു വഴി പട്ടാളം തടഞ്ഞിരിക്കുകയായിരുന്നു. സമാനതകളിലാത്ത ഈ പൈശാചികതയ്‌ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. സംഭവം അന്വേഷിക്കുന്നതില്‍ ഭരണകൂടം പുലര്‍ത്തിയ അലംഭാവം പ്രതിഷേധം ശക്തമാക്കി. എംകെ ഗാന്ധിയുടെ നേതൃത്വത്തില്‍ 1920ല്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര വിപ്ലവ ഗ്രൂപ്പുകളും ശക്തിപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതയില്‍ പ്രതിഷേധിച്ച് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ നൈറ്റ്ഹുഡ് (സര്‍) പദവി തിരിച്ച് നല്‍കി.


ജാലിയന്‍വാലാ ബാഗ് രക്തസാക്ഷി സ്മാരകം

ലോകം

ടൈഗര്‍ വുഡ്‌സ് യുഎസ് മാസ്‌റ്റേഴ്‌സ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് വിജയി

1997 ഏപ്രില്‍ 13ന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡസ് 21ാം വയസില്‍ യുഎസ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്് വിജയിച്ചു. 1996ലാണ് ടൈഗര്‍ വുഡ്‌സ് തന്റെ ഗോള്‍ഫ് കരിയര്‍ ആരംഭിച്ചത്. എല്ലാ ഗോള്‍ഫ് റെക്കോഡുകള്‍ ടൈഗര്‍ വുഡ്‌സ് തകര്‍ത്തു. ഒരു പ്രധാന ഗോള്‍ഫ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായിരുന്നു ടൈഗര്‍ വുഡ്‌സ്. ഏറെക്കാലം ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായിക താരമായിരുന്നു അദ്ദേഹം.

1997ലെ സീസണില്‍ മാത്രം ടൈഗര്‍ വുഡ്‌സ് 20 ലക്ഷം ഡോളര്‍ ഗോള്‍ഫ് മത്സരങ്ങളിലൂടെ നേടി. നാല് ടൂര്‍ണമെന്റുകള്‍ ജയിക്കുകയും ഏറ്റവും മികച്ച 10 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. 2014ലാണ് വിജയ് സിംഗിനോട് അടിയറവ് പറഞ്ഞ ടൈഗര്‍ വുഡ്‌സിന് ലോക ഒന്നാം റാങ്ക് നഷ്ടമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


മറ്റുവാര്‍ത്തകള്‍