UPDATES

ചരിത്രത്തില്‍ ഇന്ന്

1986 ഏപ്രില്‍ 15: ലിബിയയില്‍ ഗദ്ദാഫിയെ ലക്ഷ്യം വച്ച് യുഎസ് ബോംബിംഗ്

നിശ ക്ലബിലെ ബോംബാക്രമണത്തില്‍ പരിക്കേറ്റ അമേരിക്കക്കാര്‍ക്ക് 35 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് 2004ല്‍ ലിബിയ സമ്മതിച്ചു.

ലോകം
1986 ഏപ്രില്‍ 15ന്, ലിബിയയിലെ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം നടത്തി. നേരത്തെ പശ്ചിമ ബര്‍ലിനിലെ ലാ ബെല്ല ഡിസ്‌കോതെക്കില്‍ ലിബിയ ബോംബാക്രമണം നടത്തി എന്ന് അമേരിക്ക നേരിട്ട് ആരോപണം ഉന്നയിച്ചതിന്റെ പിന്നാലെയായിരുന്നു ആക്രമണം. അമേരിക്കന്‍ പട്ടാളക്കാര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നു അത്. മരിച്ചവരില്‍ രണ്ടുപേരും പരിക്കേറ്റവരില്‍ 79 പേരും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നു. അതാണ് ലിബിയയിലെ വ്യോമാക്രമണത്തിന് കാരണമായത്.

അമേരിക്കന്‍ ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ പിന്തുണച്ചു. ലിബിയയുടെ കിഴക്കന്‍ ജര്‍മ്മനിയിലെ നയതന്ത്രകാര്യാലയത്തിലേക്ക് ചെയ്ത ജോലിയെ അഭിനന്ദിച്ചുകൊണ്ട് ട്രിപ്പോളിയില്‍ നിന്നും അയച്ച ടെലക്‌സ് സന്ദേശമാണ് ലിബിയയെ ബോംബാക്രമണത്തില്‍ കുറ്റപ്പെടുത്താന്‍ കാരണമായത്. നിശ ക്ലബിലെ ബോംബാക്രമണത്തില്‍ പരിക്കേറ്റ അമേരിക്കക്കാര്‍ക്ക് 35 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് 2004ല്‍ ലിബിയ സമ്മതിച്ചു.

ഇന്ത്യ

ഇന്ത്യക്കെതിരെ 45 പന്തില്‍ അഫ്രീദിയുടെ അതിവേഗ സെഞ്ചുറി

2005 ഏപ്രില്‍ 15ന് കാണ്‍പൂരില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി 45 പന്തില്‍ സെഞ്ച്വറി തികച്ചു. അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കപ്പെട്ട സെഞ്ച്വറി എന്ന റെക്കോഡ് അതിന് ലഭിച്ചു. എന്നാല്‍ 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 31 പന്തുകളില്‍ സെഞ്ച്വറി തികച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലേഴ്‌സ് ഈ റെക്കോഡ് മറികടന്നു.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പായിച്ച റെക്കോഡും അഫ്രീദിയുടെ പേരിലാണുള്ളത്. ബാറ്റ്‌സ്മാനെക്കാള്‍ താന്‍ ഒരു മികച്ച ബൗളറാണെന്ന് സ്വയം കരുതുന്ന അഫ്രീദി ടെസ്റ്റ് ക്രിക്കറ്റില്‍ 48 വിക്കറ്റുകളും ഏകദിനത്തില്‍ 350ലേറെ വിക്കറ്റുകളും നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് വിഭാഗങ്ങളുടെയും പാകിസ്ഥാന്റെ ക്യാപ്ടനായി 2010 മേയ് 25ന് അഫ്രീദി തിരഞ്ഞെടുക്കപ്പെട്ടു. 2017 ഫെബ്രുവരി 19ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അഫ്രീദി പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍