UPDATES

ചരിത്രത്തില്‍ ഇന്ന്

1997 മാര്‍ച്ച് 13: സിസ്റ്റര്‍ നിര്‍മല മിഷണറീസ് ഓഫ് ചാരിറ്റി അദ്ധ്യക്ഷ

തിരഞ്ഞെടുപ്പ് പ്രക്രിയ എട്ടാഴ്ചയോളം നീണ്ടു. 132 മുതിര്‍ന്ന കന്യാസ്ത്രീകളാണ് രഹസ്യബാലറ്റിലൂടെ സിസ്റ്റര്‍ നിര്‍മ്മലയെ തിരഞ്ഞെടുത്തത്.

മാര്‍ച്ച് 13 സിസ്റ്റര്‍ നിര്‍മ്മല ജോഷി മിഷണറീസ് ഓഫ് ചാരിറ്റി അധിപയായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപകയായ മദര്‍ തെരേസയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുത്തത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആതുര സേവന സ്ഥാപനം ആ സമയത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ എട്ടാഴ്ചയോളം നീണ്ടു. 132 മുതിര്‍ന്ന കന്യാസ്ത്രീകളാണ് രഹസ്യബാലറ്റിലൂടെ സിസ്റ്റര്‍ നിര്‍മ്മലയെ തിരഞ്ഞെടുത്തത്. നേപ്പാള്‍ വംശജയായ സിസറ്റര്‍ നിര്‍മ്മല ബിഹാറില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. 2015 ജൂണ്‍ 23ന് സിസ്റ്റര്‍ നിര്‍മ്മല അന്തരിച്ചു. ജര്‍മ്മനിയില്‍ ജനിച്ച സിസറ്റര്‍ മേരി പ്രേമ പിറിക് ആണ് പിന്നീട് മിഷറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വം ഏറ്റെടുത്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍