UPDATES

ചരിത്രത്തില്‍ ഇന്ന്

1984 ഏപ്രില്‍ രണ്ട്: രാകേഷ് ശര്‍മ ബഹിരാകാശത്ത്

ശര്‍മ്മ ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടുകളും സല്യൂട്ട് ഏഴില്‍ ചിലവഴിച്ചു.

ഇന്ത്യ
1984 ഏപ്രില്‍ രണ്ടിന്, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരനായി ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് സ്‌ക്വഡ്രന്‍ ലീഡര്‍ രാകേഷ് ശര്‍മ്മ മാറി. ആളുള്ളതും ഇല്ലാത്തതുമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷികളെ സഹായിക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ ഇന്റര്‍കോസ്‌മോസ് പ്രോഗ്രാമിന്റെ ഭാഗമായി സോയൂസ് ടി-11ലാണ് അദ്ദേഹം സഞ്ചരിച്ചത്. വ്യോമസേനയിലെ മിഗ്-21 യുദ്ധ വിമാനങ്ങളുടെ പരീക്ഷണ പറക്കലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് രാകേഷ് ശര്‍മ്മയെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുത്തത്.

1984 ഏപ്രില്‍ 2ന് കസാഖിസ്ഥാനിലെ ബെയ്‌കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നും പറന്നുയര്‍ന്ന സോയൂസ് ടി-11ല്‍ ശര്‍മ്മയെ കൂടാതെ യുഎസ്എസ്ആറില്‍ നിന്നുള്ള കമാണ്ടര്‍ യൂറി മാലിഷ്യേവും ഫ്‌ളൈറ്റ് എഞ്ചിനീയര്‍ ഗെന്നാഡി സ്‌ട്രെക്കലോവും ഉണ്ടായിരുന്നു. സോയുസ് ടി-11 അവരെ സല്യൂട്ട് 7 ബഹിരാകാശ കേന്ദ്രത്തില്‍ എത്തിച്ചു. ശര്‍മ്മ ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടുകളും സല്യൂട്ട് ഏഴില്‍ ചിലവഴിച്ചു. ആ സമയത്ത് അദ്ദേഹം ബയോ-മെഡിസില്‍, റിമോട്ട് സെന്‍സിംഗ് മേഖലകളില്‍ ഊന്നിക്കൊണ്ട്, ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങള്‍ നടത്തി. മടങ്ങിയെത്തിയ അദ്ദേഹത്തെ യുഎസ്എസ്ആര്‍, ‘ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍’ പുരസ്‌കാരം നല്‍കി ആദരച്ചപ്പോള്‍, ഇന്ത്യ സമാധാനസമയത്തെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ ആശോക ചക്രം സമ്മാനിച്ചു.

ലോകം
ക്യൂബയുമായുളള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1989 ഏപ്രില്‍ രണ്ടിന് യുഎസ്എസ്ആര്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് ഹവാന സന്ദര്‍ശിച്ചു. ശീതകാല സഖ്യകക്ഷിയായ ക്യൂബയെ സംരക്ഷിക്കാന്‍ ഭാവിയില്‍ സോവിയറ്റ് യൂണിയന് സാധിക്കാത്ത വിധത്തിലുള്ള ഗോര്‍ബച്ചേവിന്റെ പരിഷ്‌കരണ നടപടികളില്‍ ആശങ്കാകുലനായിരുന്നു ഫിഡല്‍ കാസ്‌ട്രോയെ അദ്ദേഹം സന്ദര്‍ശിച്ചു. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഭരണകൂടം നിലനിന്നിരുന്ന ക്യൂബയ്ക്ക് 1960കളിലും 70കളിലും സോവിയറ്റ് യൂണിയന്‍ വന്‍തോതിലുള്ള സൈനീക, സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഗോര്‍ബച്ചേവിന് വ്യത്യസ്ത പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്.

ശീതയുദ്ധത്തിന് അന്ത്യം കുറിക്കുകയും സോവിയറ്റ് യൂണിയന്റെ വിഘടനത്തിന് കാരണമാകുകയും ചെയ്ത പരിഷ്‌കരണ നടപടികള്‍ അദ്ദേഹം നടപ്പിലാക്കി. സ്വതന്ത്ര കമ്പോളത്തെ പിന്തുണയ്ക്കുന്ന ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങളെ കാസ്‌ട്രോ വിമര്‍ശിച്ചിരുന്നു. ധാര്‍ഷ്ട്യപൂര്‍ണമായ ഒരു വരവേല്‍പ്പാണ് കാസ്‌ട്രോ ഗോര്‍ബച്ചേവിന് നല്‍കിയത്. എന്നാല്‍, രാഷ്ട്രീയ, സാമ്പത്തിക പരിഷ്‌കരണങ്ങളെ സംബന്ധിച്ച് കാസ്‌ട്രോയെ ബോധ്യപ്പെടുത്തുകയാണ് ഗോര്‍ബച്ചേവിന്റെ ഉദ്ദേശം എന്ന് വ്യക്തമായതോടെ അന്തഃരീക്ഷം തണുത്തു. രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയെ തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ നാമാവശേഷമാവുകയും 1991 ഡിസംബറില്‍ ഗോര്‍ബച്ചേവ് രാജിവെക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍