UPDATES

ചരിത്രത്തില്‍ ഇന്ന്

1961 ഏപ്രില്‍ 12: മനുഷ്യന്‍ ബഹിരാകാശത്ത്; ചരിത്രം കുറിച്ച് സോവിയറ്റ് യൂണിയനും യൂറി ഗഗാറിനും

27ാം വയസില്‍ ഗഗാറിന്‍ ഒരു വലിയ ആഗോള താരമായി മാറി. സോവിയറ്റ് യൂണിയന്റെ പരമോന്നത ബഹുമതിയായ ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും മെഡലുകളും അംഗീകാരങ്ങളും ഗഗാറിനെ തേടിയെത്തി.

ശീതയുദ്ധം കത്തി നിന്നിരുന്ന കാലത്ത് മുഖ്യ എതിരാളിയായ അമേരിക്കയെ മറികടന്ന് സോവിയറ്റ് യൂണിയന്‍ ലോക ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. വ്യോമസേനാ പൈലറ്റ് ആയിരുന്ന മേജര്‍ യൂറി അലക്‌സിവിച്ച് ഗഗാറിനായിരുന്നു ഈ ചരിത്ര നിയോഗം. കസാഖിസ്ഥാനിലെ ബയ്‌കൊനൂര്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വോസ്‌തോക് 1 എന്ന ബഹിരാകാശ വാഹനത്തിലാണ് യൂറി ഗഗാറിന്‍ ബഹാരാകാശത്തേയ്ക്ക് പറന്നത്. മടക്കയാത്രയ്ക്ക് മുമ്പ് ഗഗാറിന്‍ 108 തവണ ഭൂമിയെ വലം വച്ചു.

27ാം വയസില്‍ ഗഗാറിന്‍ ഒരു വലിയ ആഗോള താരമായി മാറി. സോവിയറ്റ് യൂണിയന്റെ പരമോന്നത ബഹുമതിയായ ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും മെഡലുകളും അംഗീകാരങ്ങളും ഗഗാറിനെ തേടിയെത്തി. 1960ല്‍ ദൈര്‍ഘ്യമേറിയ പ്രക്രിയയിലൂടെയാണ് യൂറി ഗഗാറിന്‍ അടക്കം 19 വ്യോമസേന പൈലറ്റുമാരെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഗഗാറിന്‍ പിന്നീട് ബഹിരാകാശ യാത്രയൊന്നും നടത്തിയില്ലെങ്കിലും സോയൂസ് 1 ദൗത്യത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഈ ദൗത്യം പരാജയത്തിലും ദുരന്തത്തിലുമാണ് കലാശിച്ചത്. വ്‌ളാദിമിര്‍ കൊമറോവ് ഈ ദുരന്തത്തില്‍ മരിച്ചു. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട അപകടത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയായിരുന്നു കൊമറോവ്. കൊമറോവിന് എന്തെങ്കിലും കാരണവശാല്‍ യാത്ര ചെയ്യാനായില്ലെങ്കില്‍ പകരം നിയോഗിച്ചത് ഗഗാറിനെ ആയിരുന്നു.

മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സോയൂസിന്റെ വിക്ഷേപണത്തെ ഗഗാറിന്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ദുരന്തത്തിന് ശേഷം ഗഗാറിനെ ബഹിരാകാശ പദ്ധതികളില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ വിലക്കി. ഗഗാറിന്‍ പിന്നീട് മോസ്‌കോയ്ക്ക് പുറത്തുള്ള കോസ്‌മോനട്ട് ട്രെയ്‌നിംഗ് സെന്ററില്‍ ഡെപ്യൂട്ടി ട്രെയ്‌നിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ട്രെയ്‌നിംഗ് സെന്റര്‍ പിന്നീട് യൂറി ഗഗാറിന്റെ പേരില്‍ അറിയപ്പെട്ടു. 1968 മാര്‍ച്ച് 27ന് ഒരു മിഗ് വിമാന ദുരന്തത്തിലാണ് യൂറി ഗഗാറിന്റെ അന്ത്യം.

ഇന്ത്യ

1801 ഏപ്രില്‍ 12

ഡല്‍ഹിയില്‍ നിന്ന് കാബൂള്‍ വരെ സാമ്രാജ്യം വികസിപ്പിച്ച സിഖ് ഭരണാധികാരി രണ്‍ജിത് സിംഗ് മഹാരാജയായി പ്രഖ്യാപിക്കപ്പെട്ടു. 1799ല്‍ ഭാംഗി മിസിലില്‍ നിന്ന് ലാഹോര്‍ പിടിച്ചെടുത്തിരുന്നു. സിഖ് ഭരണാധികാരികളില്‍ ഏറ്റവും പ്രഗല്‍ഭനായാണ് രണ്‍ജിത് സിംഗ് അറിയപ്പെടുന്നത്. ഷേര്‍ ഇ പഞ്ചാബ് അതായത് പഞ്ചാബ്് സിംഹം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വസൂരി ബാധയെ തുടര്‍ന്ന് ചെറുപ്പ കാലത്ത് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഒറ്റക്കണ്ണുമായാണ് അഫ്ഗാന്‍കാരുമായി അടക്കം രണ്‍ജിത് സിംഗ് യുദ്ധങ്ങളില്‍ പോരാടിയത്. 21 വയസില്‍ പഞ്ചാബ് മഹാരാജാവായി.

രണ്‍ജിത് സിംഗിന് മുമ്പ് 13 മിസിലുകളാണ് (ചെറു നാട്ടുരാജ്യങ്ങള്‍) പഞ്ചാബിലുണ്ടായിരുന്നത്. ഇതില്‍ 12 എണ്ണം സിഖുകാരുടേയും ഒരെണ്ണം മുസ്ലീങ്ങളുടേയും നിയന്ത്രണത്തിലായിരുന്നു. 12 മിസിലുകള്‍ ചേര്‍ത്ത് വലിയ സിഖ് സാമ്രാജ്യം രണ്‍ജിത് സിംഗ് സ്ഥാപിച്ചു. നിരവധി ഭരണപരിഷ്‌കാരങ്ങളും ആധുനിവത്കരണങ്ങളും കൊണ്ടുവന്നു. രണ്‍ജിത് സിംഗിന്റെ ഖല്‍സ സേനയില്‍ സിഖുകാര്‍ മാത്രമല്ല, ഹിന്ദുക്കളും മുസ്ലീങ്ങളും യൂറോപ്യന്‍മാരും ഉണ്ടായിരുന്നു. 1839 ജൂണ്‍ 27ന് മഹാരാജ രണ്‍ജിത് സിംഗ് അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍