UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: മുഗള്‍ കിരീടത്തിനായി ഔറംഗസേബും ഷാ ഷൂജയും തമ്മില്‍ പോരാട്ടം

പ്രായമായ തന്റെ പിതാവിനെ അയാള്‍ തടവിലാക്കി. തന്റെ പണ്ഡിതനായ സഹോദരന്‍ ദാര ഷിക്കോയെ വധിച്ചു. കൂടെ നിന്ന മറ്റൊരു സഹോദരന്‍ മുറാദ് ബക്ഷിനേ തടവിലാക്കി.

1659 ജനുവരി 5: അലഹാബാദിനടുത്തുള്ള ഖാജ്വായില്‍ ഷാജഹാന്റെ മക്കളായ ഔറംഗസേബും ഷാ ഷൂജയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ കിരീടാവകാശിയെ നിശ്ചയിക്കും എന്നതിനാല്‍ ആ പോരാട്ടം ഏറെ നിര്‍ണായകമായിരുന്നു. ഷാജഹാന്റെ നാലു മക്കളില്‍ ഔറംഗസേബ് ആയിരുന്നു കാര്യശേഷി തെളിയിച്ചത്.

പ്രായമായ തന്റെ പിതാവിനെ അയാള്‍ തടവിലാക്കി. തന്റെ പണ്ഡിതനായ സഹോദരന്‍ ദാര ഷിക്കോയെ വധിച്ചു. കൂടെ നിന്ന മറ്റൊരു സഹോദരന്‍ മുറാദ് ബക്ഷിനേ തടവിലാക്കി. മൂന്നാമത്തെ സഹോദരന്‍ ഷാ ഷൂജയെ ഖാജ്വായിലെ പോരാട്ടത്തില്‍ തോല്‍പ്പിച്ചു. ആ വിജയത്തോടെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി പദത്തിലേക്കുള്ള എല്ലാ ആഭ്യന്തര എതിര്‍പ്പുകളെയും ഔറംഗസേബ് നിശബ്ദമാക്കി. ഭ്രാതൃഹത്യയുടെ രക്തത്തില്‍ തുടങ്ങിയ ഭരണം ഉരുക്കുമുഷ്ടിയോടെയാണ് ഔറംഗസേബ് നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍