UPDATES

ചരിത്രത്തില്‍ ഇന്ന്

1922 ഏപ്രില്‍ 3: സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്റ്റാലിനെ തിരഞ്ഞെടുത്തു

ബോള്‍ഷേവിക് വിപ്ലവം നയിക്കുന്നതിനായി 1917ല്‍ രൂപീകരിച്ച ആദ്യത്തെ പോളിറ്റ് ബ്യൂറോയിലെ ഏഴ് അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

ലോകം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്‍ (സി പി എസ് യു) കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ജോസഫ് സ്റ്റാലിനെ 1922 ഏപ്രില്‍ മൂന്നിന് നിയമിച്ചു. 1920കള്‍ മുതല്‍ 1991വരെ സോവിയറ്റ് യൂണിയന്റെ പരമോന്നത പദവിയായിരുന്നു അത്. ലെനിനില്‍ നിന്നും സോവിയറ്റ് യൂണിയന്റെ നേതാവ് എന്ന പദവി സ്റ്റാലിന്‍ ഏറ്റെടുത്തു. 1917ലെ റഷ്യന്‍ വിപ്ലവത്തിന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ സ്റ്റാലിന്‍ ബോള്‍ഷേവിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബോള്‍ഷേവിക് വിപ്ലവം നയിക്കുന്നതിനായി 1917ല്‍ രൂപീകരിച്ച ആദ്യത്തെ പോളിറ്റ് ബ്യൂറോയിലെ ഏഴ് അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

ലെനിന്‍, സിനോവിയേവ്, കാമനേവ്, ട്രോഡ്‌സ്‌കി, ഷോകോള്‍നിക്കോവ്, ബുബ്‌നോവ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ലെനിന്റെ ഏറ്റവും അടുത്ത അനുയായി എന്ന നിലയിലാണ് സ്റ്റാലിന്‍ അറിയപ്പെട്ടിരുന്നത്. 1922 മേയ് 25ന് ലെനിന് പക്ഷാഘാതം ഉണ്ടായി. സോവിയറ്റ് യൂണിയന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന നിലയിലുള്ള തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനാണ് ലെനിന്റെ ഈ അര്‍ദ്ധ വിരമിക്കല്‍ കാലം സ്റ്റാലിന്‍ ഉപയോഗിച്ചത്. വ്യവസായവല്‍ക്കരണത്തിന്റെയും കൂട്ടായ്മയുടെയും ഒരു കാലഘട്ടത്തിന് സ്റ്റാലിന്‍ തുടക്കം കുറിച്ചു. ഇതോടെ യുഎസ്എസ്ആര്‍ ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ നിന്നും വ്യാവസായിക ശക്തിയായി വളര്‍ന്നു.

ഇന്ത്യ

അഫ്ഗാനിസ്ഥാന്‍ സാര്‍ക്ക് അംഗമായി

പ്രാദേശിക സഹകരണത്തിനുള്ള തെക്കന്‍ ഏഷ്യന്‍ അസോസിയേഷന്റെ (സാര്‍ക്ക്) 14-ആം ഉച്ചകോടിക്ക് 2007 ഏപ്രില്‍ മൂന്നിന് ന്യൂഡല്‍ഹി ആതിഥ്യം വഹിച്ചു. തെക്കന്‍ ഏഷ്യന്‍ സഖ്യത്തിന്റെ ഔദ്യോഗിക അംഗമായി അഫ്ഗാനിസ്ഥാനെ ഉള്‍പ്പെടുത്തി എന്നതിനാല്‍ തന്നെ അതൊരു സുപ്രധാന ഉച്ചകോടിയായിരുന്നു. 2007വരെ അഫ്ഗാനിസ്ഥാന് നിരീക്ഷക സ്ഥാനം മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളു. സാര്‍ക്കിന്റെ എട്ടാമത്തെ അംഗമായാണ് അഫ്ഗാനിസ്ഥാന്‍ സംഘടനയില്‍ ചേര്‍ന്നത്. 2007ല്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ സംഘടനയുടെ ആദ്യ വികസനമായിരുന്നു ഇത്.

അഫ്ഗാനിസ്ഥാനെ ഉള്‍പ്പെടുത്തുന്നതിന് മുമ്പ്, ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാനന്‍, മാലിദ്വീപുകള്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരായിരുന്നു സാര്‍ക്ക് അംഗങ്ങള്‍. ഇതേ ഉച്ചകോടിയില്‍, ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയ നിരീക്ഷകരുമാക്കി. സമൃദ്ധിയും സഹകരണവും എന്ന സാര്‍ക്കിന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രാഥമിക ആവശ്യകത സമാധാനമാണെന്ന് ആ ഉച്ചകോടിയില്‍ വച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍