UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്:ഹിറ്റ്‌ലറുടെ കോപവും സബ് വേ തീപിടുത്തവും

Avatar

1940 നവംബര്‍ 18
ഹിറ്റ്‌ലര്‍ ഇറ്റലിയോട് കുപിതനാകുന്നു

ഗ്രീസ് പിടിച്ചെടുക്കാനുള്ള ഇറ്റാലിയന്‍ ഏകാധിപതി മുസ്സോളനിയുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1940 നവംബര്‍ 18 ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ഗലിയാസ്സോ സിയാനോയെ സന്ദര്‍ശിച്ച് ഈ കാര്യത്തില്‍ തനിക്കുള്ള നീരസം അഡോള്‍ഫ് ഹിറ്റ്‌ലര്‍ പ്രകടിപ്പിച്ചു.ഗ്രീസ് ആക്രമിക്കാനുള്ള മുസ്സോളനിയുടെ തീരുമാനം തന്നെ ഹിറ്റ്‌ലറെ അത്ഭുതപ്പെടുത്തിയിരുന്നു. എങ്കിലും അദ്ദേഹം രംഗത്തുവരാതെ മാറിനില്‍ക്കുയാണ് ചെയ്തത്. പക്ഷേ ഹിറ്റ്‌ലര്‍ ആശങ്കാകുലനായിരുന്നു.

ഗ്രീസിനെതിരെയുള്ള ആക്രമണം ഏഥന്‍സിലേക്ക് കടന്നുവരാനും സാന്നിധ്യമുറപ്പിക്കാനും ബ്രിട്ടന് സാഹചര്യമൊരുക്കുമെന്ന് ഹിറ്റ്‌ലറിന് അറിയാമായിരുന്നു. ഇറ്റലിയുടെ ആക്രമണം പ്രതിരോധിക്കാന്‍ ഗ്രീസിന് സാധിച്ചെങ്കിലും 1941 ഏപ്രിലില്‍ ഈ ദൗത്യം ഹിറ്റ്‌ലര്‍ ഏറ്റെടുത്തപ്പോള്‍ ഏഥന്‍സിന് കീഴടങ്ങേണ്ടി വന്നു.

1987 നവംബര്‍ 18
ലണ്ടനിലെ സബ് വേയില്‍ തീപിടുത്തം

ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വെ സംവിധാനത്തിന് നേരിടേണ്ടി വന്ന മാരകമായൊരു ദുരന്തമായിരുന്നു 1987 നവംബറില്‍ നടന്ന തീപിടുത്തം. 30 മനുഷ്യജീവനാണ് ഈ തീപിടുത്തത്തില്‍ ഇല്ലാതായത്.

ലണ്ടനിലെ ഏറ്റവും തിരക്കുള്ള കിംഗ്സ് ക്രോസ് സ്‌റ്റേഷനിലായിരുന്നു അത്യാഹിതം സംഭവിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് തകരാറിലായ സബ് വേ സംവിധാനം പുനരുജ്ജീവിപ്പിക്കാനായി 465 മില്യണ്‍ ഡോളറാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവിട്ടത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍