UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ഷരയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കണ്ണൂര്‍ കളക്ടറുടെ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

എച്ച്ഐവി ബാധിതയായ അക്ഷരയെ ഹോസ്റ്റലില്‍ തന്നെ താമസിപ്പിച്ചു പഠിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ കണ്ണൂര്‍ വിറാസ് കോളേജ് മാനേജ്മെന്റിനു നിര്‍ദ്ദേശം നല്‍കി. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് കലക്ടര്‍  ആവശ്യപ്പെട്ടത്. അക്ഷരയ്ക്ക് പ്രത്യേകമായി മുറി അനുവദിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ഈ തീരുമാനം തനിക്ക് ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ സാധ്യമല്ല എന്നാണ് മാനേജ്മെന്റ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്. തനിക്കു പഠനം തുടരാന്‍ കഴിയും എന്നാണ് തന്റെ വിശ്വാസം എന്ന് അക്ഷര അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മാനെജ്മെന്റ് തീരുമാനം എന്താണെന്ന് തിങ്കളാഴ്ച കോളേജില്‍ എത്തിയാലേ അറിയാന്‍ കഴിയൂ എന്നും അക്ഷര വ്യക്തമാക്കി.

ഈ പെൺകുട്ടി ഇനി എന്തു ചെയ്യണം? ഒരു എച്ച്.ഐ.വി ബാധിതയോട് നമ്മൾ ചെയ്യുന്നത്

അഴിമുഖം ഡെസ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍