UPDATES

കായികം

ശ്രീജേഷ് ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയില്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായ മലയാളി പി ആര്‍ ശ്രീജേഷ് ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടി. ലോകത്തിലെ മികച്ച ഹോക്കി താരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഹോക്കി (എഫ്ഐഎച്ച്) നല്‍കുന്ന അവാര്‍ഡ് പട്ടികയിലേക്കാണ് ശ്രീജേഷ് ഇടം നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡും ശ്രീജേഷിന് ലഭിച്ചിരുന്നു.

എഫ്ഐഎച്ചിന്റെ റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയിലേക്ക് ഹര്‍മന്‍പ്രീത് സിംഗ്‌ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വനിതാ യുവതാരത്തിനുള്ള പുരസ്‌കാരത്തിന് റാണി രാംപാലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.

ഓസ്‌ട്രേലിയന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ കാര്‍ട്ടര്‍, ഹോളണ്ടിന്റെ ജാപ്പ് സ്‌റ്റോക്ക്മാന്‍, അര്‍ജന്റീനിയന്‍ ഗോളി യുവാന്‍ വിവാര്‍ഡി, ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ജ് തുടങ്ങിയവരും ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍