UPDATES

കായികം

ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Avatar

അഴിമുഖം പ്രതിനിധി

ജൂനിയര്‍ ഹോക്കി ലോകകപ്പിനുള്ള പുരുഷ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനുള്ള 18 അംഗ ടീമിനെ ഹോക്കി ഇന്ത്യയാണ് തെരഞ്ഞെടുത്തത്. ഡിസംബര്‍ എട്ട് മുതല്‍ 18 വരെ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് ലോകകപ്പ് നടക്കുന്നത്.

ലോകകപ്പില്‍ പൂള്‍ ഡി ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. അതിഥേയരായ ഇന്ത്യ ഉദ്ഘാടന മത്സരത്തില്‍ കാനഡയെ നേരിടും. ഡിസംബര്‍ 10-നു ഇംഗ്ലണ്ടിനെതിരെയും 12-ന് ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം(2016) നേടിയ ഡിഫന്‍ഡറും ഡ്രാഗ്ഫ്ളിക്കറുമായ ഹര്‍മന്‍പ്രീത് സിംഗും, ചാമ്പ്യന്‍ട്രോഫിയില്‍ ഇറങ്ങിയ മന്‍ദീപ് സിംഗും റിയോയില്‍ ശ്രീജേഷിന്റെ പകരക്കാരനായിരുന്ന ഗോള്‍കീപ്പര്‍ വികാസ് ദാഹിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ടീം-

ഗോള്‍ കീപ്പര്‍- വികാസ് ദാഹിയ, കൃഷണ്‍ ബി പതക്ക്.

ഡിഫന്‍ഡേഴ്‌സ്- ദിപ്സന്‍ ടിര്‍കി, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, വിക്രംജീത് സിംഗ്, ഗുരിന്ദര്‍ സിംഗ്. 

മധ്യനിര-
ഹര്‍ജീത് സിംഗ്, ശാന്ത സിംഗ്, നീലകണ്ഠ ശര്‍മ മന്‍പ്രീത്, സുമിത്.

ഫോര്‍വേഡ്‌സ്- പര്‍വിന്ദര്‍ സിംഗ്, ഗുര്‍ജന്ത് സിംഗ്, അര്‍മാന്‍ ഖുറേഷി, മന്‍ദീപ് സിംഗ്, അജിത് കുമാര്‍ പാണ്ഡെ, സിമ്രന്‍ജീത് സിംഗ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍