UPDATES

എഡിറ്റര്‍

കൊല്‍ക്കത്തയിലെ ഹോക് കോലോറോബ് പ്രതിഷേധം

Avatar

കഴിഞ്ഞ ശനിയാഴ്ച്ച ജാദവപൂര്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള കോളേജുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടത്തി. കൊല്‍ക്കത്തയെ വെള്ളത്തിലാഴ്ത്തി പെയ്ത കനത്ത മഴയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ഈ പ്രതിഷേധം. ബംഗാളികള്‍ അല്ലാത്തവരോട് ഇവിടെ നടക്കുന്ന വിവേചനത്തിനെതിരെ സംഘടിപ്പിച്ച സമാധാനപൂര്‍ണമായ ഒരു ജാഥയ്‌ക്കെതിരെ പോലീസ് അഴിച്ചുവിട്ട അക്രമത്തെ അപലപിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. ഈ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെയല്ലാം ചുണ്ടില്‍ മന്ത്രംപോലെ മുഴങ്ങിയിരുന്നത് ഹോക് കോലോറോബ് എന്ന പദമായിരുന്നു. വൈകാതെ തന്നെ സോഷ്യല്‍ മിഡിയയില്‍ ഹോക് കോലോറോബ് എന്ന ഹാഷ് ടാങ്ക് വൈറലായി. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ലോകമാകമാനം പിന്തുണ കിട്ടി. ബംഗ്ലാദേശി സംഗീതജ്ഞന്‍ അര്‍ണോബ് ഷയാന്‍ ചൗധരിയുടെ ഒരു ഗാനത്തിന്റെ പേരാണ് ഹോക് കോലോറോബ്. അര്‍ണോബ് കൊല്‍ക്കത്തയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുപരിചിതനായ സംഗീതജ്ഞനാണ്. ഹിന്ദിയിലെ ഹല്ലാ ബോല്‍ (ശബ്ദിക്കാന്‍ അനുവദിക്കൂ) എന്ന പദത്തിന് തുല്യമാണ് ഹോക് കോലോറോബ്. കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.scroll.in/article/680403/What-do-the-protesting-Kolkata-students-mean-by-#HokKolorob?

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍