UPDATES

എഡിറ്റര്‍

വിവാഹ മോചന നഷ്ടപരിഹാരമായി കിട്ടിയ 4.7 കോടി രൂപ ജീവകാരുണ്യത്തിന് നല്‍കി ഹോളിവുഡ് നടി

അഴിമുഖം പ്രതിനിധി

വിവാഹ മോചന ഒത്തുതീര്‍പ്പിലൂടെ കിട്ടിയ 4.7 കോടി രൂപയുടെ നഷ്ടപരിഹാര തുക അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയനും ലോസ് ഏഞ്ചലസിലെ കുട്ടികളുടെ ആശുപത്രിക്കും നല്കാന്‍ പ്രശസ്ത നടി ആംബെര്‍ ഹേര്‍ഡ് തീരുമാനിച്ചു. നടന്‍ ജോണി ഡെപ്പില്‍ നിന്നാണ് ആംബെര്‍ വിവാഹ മോചനം നേടിയത്. ഡെപ്പിനെതിരെ ഗാര്‍ഹിക പീഡന കേസുമായി മുന്നോട്ട് പോവുകയായിരുന്നു ആംബെര്‍.

ACLUവിന് താന്‍ നല്‍കുന്ന സംഭാവന ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടി അവര്‍ നടത്തുന്ന പരിപാടികള്‍ക്ക് ഉപയോഗിക്കാനാണ് ആംബെര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ കുട്ടികളുടെ ആശുപത്രി ആംബെറിനെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഒരിടമാണ്. ഏകദേശം ഒരു ദശാബ്ദ കാലത്തോളം അവിടെ സന്നദ്ധ പ്രവര്‍ത്തകയായി ആംബെര്‍ ഹേര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡാനിഷ് ഗേളാണ് ഈ അടുത്ത കാലത്ത് പ്രദര്‍ശനത്തിന് എത്തിയ ആംബെര്‍ ഹേര്‍ഡിന്റെ ചിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍