UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം തള്ളി

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഇന്ത്യ-പാക് ക്രിക്കര്‌റ് മത്സരത്തേക്കുറിച്ച് ആലോചിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം തള്ളിക്കൊണ്ടാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തെ ബാധിച്ച സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഇതുവരെയും ഫലം കണ്ടിട്ടില്ല. ഇതിനിടെയിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി പാക് ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്.

2007-08 സീസണിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. 2012-13 സീസണില്‍ അവസാന ഏകദിനവും. 2016ലെ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍