UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട ഗ്രാസിയയ്ക്ക് മികച്ച വില്‍പ്പന: രണ്ട് മാസത്തിനുള്ളില്‍ 50,000 സ്കൂട്ടര്‍ വിറ്റുപോയി

സ്‌പോര്‍ടി ലുക്കുള്ള സ്‌കൂട്ടറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. സ്‌കൂട്ടറുകളിലാദ്യമായി എല്‍ഇഡി ഹെഡ്‌ലാംപുള്ള മോഡല്‍ എന്ന പ്രത്യേകതയും ഗ്രാസിയയ്ക്ക് സ്വന്തം.

ഹോണ്ടയുടെ പുത്തന്‍ 125 സിസി ഗീയര്‍ലെസ് സ്‌കൂട്ടറായ ഗ്രാസിയയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. വെറും രണ്ടര മാസത്തിനകം അരലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ഗ്രാസിയ സ്വന്തമാക്കിയത്. രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള പത്ത് സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഹോണ്ട ഗ്രാസിയ സ്ഥാനം പിടിച്ചുകഴിഞ്ഞു.

യുവതലമുറയ്ക്കായി ഹോണ്ട പ്രത്യേകം രൂപകല്‍പ്പന ചെയ്ത 125 സിസി ഗീയര്‍ലെസ് സ്‌കൂട്ടറാണ് ഗ്രാസിയ. 2017 നവംബറിലാണ് വിപണിയിലെത്തിയത്. സ്‌പോര്‍ടി ലുക്കുള്ള സ്‌കൂട്ടറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. സ്‌കൂട്ടറുകളിലാദ്യമായി എല്‍ഇഡി ഹെഡ്‌ലാംപുള്ള മോഡല്‍ എന്ന പ്രത്യേകതയും ഗ്രാസിയയ്ക്ക് സ്വന്തം. മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലുപ്പമുള്ള വീലുകള്‍ ഉപയോഗിക്കുന്നു. സീറ്റിനടിയിലെ സ്റ്റോറേജ് ശേഷി 18 ലീറ്ററാണ് . ആക്ടിവ 125 ന്റെ തരം 125 സിസി, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഗ്രാസിയയ്ക്കും. 8.52 ബിഎച്ച്പി-10.54 എന്‍എം ആണ് എന്‍ജിന്‍ ശേഷി. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗം.

ഗ്രാസിയ – കൊച്ചി എക്‌സ്‌ഷോറൂം വില:

ഡ്രം ബ്രേക്ക് – 61,743 രൂപ, ഡ്രം ബ്രേക്ക് + അലോയ് വീല്‍ – 63,674 രൂപ, ഡിസ്‌ക് ബ്രേക്ക് + അലോയ് വീല്‍ – 66,115 രൂപ.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍