UPDATES

സിനിമ

ചൈന മഹാശ്ചര്യം, ഹോളിവുഡിനും കിട്ടണം പണം

Avatar

അന്ന സ്വാന്‍സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹോളിവുഡ് സിനിമകളെ  ചൈനീസ് ഗവണ്‍മെന്റിന്റെ സെന്‍സര്‍ഷിപ്പ് ഭീക്ഷണികളില്‍ നിന്നും എങ്ങനെ രക്ഷപ്പെടുത്തിയെടുക്കാമെന്നതിനെ കുറിച്ചാണ് കുറച്ചു കാലമായി അമേരിക്കന്‍ സംവിധായകരും നിര്‍മ്മാതാക്കളും തല പുകഞ്ഞാലോലിച്ചു കൊണ്ടിരിക്കുന്നത്.  ചൈനയെ പുകഴ്ത്തുന്നതും ചൈനയ്ക്ക് പ്രാധാന്യം നല്‍കുന്നതുമായ കഥാ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് അവരിപ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് പടമിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ കോടിക്കണക്കിന് ഡോളര്‍ കൈയിലേക്കു പോരുന്ന ലോകത്തെ രണ്ടാമത്തെ വലിയ ബോക്‌സ് ഓഫീസ് കൈവിട്ടു പോകുന്നത് അവരെ സംബന്ധിച്ചു ചിന്തിക്കാനാവുന്ന കാര്യമല്ല.  കോമഡീയനും നിര്‍മ്മാതാവും എഴുത്തുകാരനുമൊക്കെയായ സ്റ്റീഫന്‍ കോള്‍ബര്‍ട്ട് താനവതരിപ്പിക്കുന്ന ജനപ്രിയ ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ ഹോളിവുഡിന്റെ ഈ ചൈനീസ് പ്രീണന നയത്തെ ഈയിടെ കണക്കറിനു കളിയാക്കിയിരുന്നു.

ഈയിടെ റിലീസായി നല്ല പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന റിഡ്‌ലി സ്‌ക്കോട്ടിന്റെ ”ദ മറൈന്‍” എന്ന സിനിമയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ കോള്‍ബര്‍ട്ട് യഥാര്‍ത്ഥത്തില്‍ ഹോളിവുഡിലെ ഈ പുതിയ പ്രവണതയെ കാളിയാക്കാനുള്ളോരു അവസരം ഒപ്പിച്ചെടുക്കുകയായിരുന്നു. ഇടയ്ക്ക് ഒരു കാര്യവുമില്ലാതെ ചൈനയുടെ നേട്ടങ്ങളെ പുകഴ്ത്താനാരംഭിച്ച അദ്ദേഹം ചൈനീസ് കറന്‍സി  കൈകാര്യം ചെയ്യുന്നതിന്‍റെ സുഖം താനും അനുഭവിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു. 

”ചൈനീസ് ബഹിരാകാശ പദ്ധതിക്കൊക്കെ പടത്തില്‍ നല്ല പ്രാധാന്യമുണ്ട്. ഈ ബഹിരാകാശ പദ്ധതി പക്ഷേ ഉന്നം വയ്ക്കുന്നത് ആകാശം പോലെ വിശാലമായിക്കിടക്കുന്ന ചൈനീസ് ബോക്‌സോഫീസ് വിപണിയെയല്ലേയെന്നതാണ് പ്രേക്ഷകര്‍ക്ക് തോന്നുന്ന സംശയം. പടം  ചൈനയില്‍ പണം  വാരുമെന്നു എല്ലാവരും പറയുന്നുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസിക്കാം. സിനിമയ്ക്കു ആസ്പദമായ ആന്‍ഡി വെയറുടെ നോവലിലും ചൈന നല്ല രീതിയില്‍ കടന്നു വരുന്നുണ്ടെന്നു വായിച്ചപ്പോള്‍ മനസ്സിലായി. ഇനി അദ്ദേഹവും നോവലെഴുതിയത് ചൈനീസ് ബോക്‌സോഫീസ് കൂടി മനസ്സില്‍ കണ്ടായിരിക്കുമോ?”. കോള്‍ബര്‍ട്ടിന്റെ  പരാമര്‍ശങ്ങള്‍ കുറച്ചു അതിശയോക്തിപരമാണെങ്കിലും അത് ഹോളിവുഡിന്റെ മനപൂര്‍വ്വമുള്ള ചൈനീസ് പ്രീണന പരിപാടിക്ക് നല്ല രീതിയിലുള്ള കൊട്ടാവുന്നുണ്ട്.

കോള്‍ബെര്‍ട്ട് കളിയാക്കിയ ഹോളിവുഡിന്റെ ചൈനീസ് പ്രീണന നയം 100 ശതമാനം സത്യമാണെന്നു സമീപകാലത്തിറങ്ങിയ ചില ഹോളിവുഡ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അദ്ദേഹം പരാമര്‍ശിക്കാതെ പോയ Transformers IV, X-Men: Days of Future Past, Looper, Gravity, Iron Man 3 തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചൈനയെ പുകഴ്ത്തുന്ന രംഗങ്ങള്‍ കടന്നുവരുന്നതായിക്കാണാം.

കോടിക്കണക്കിന് ഡോളറാണ് അമേരിക്കന്‍ സിനിമകള്‍ ചൈനീസ് വിപണിയില്‍ നിന്നും വാരിയെടുക്കുന്നത്. 2014ലിലെ ഒരു വീക്കെന്‍ഡിലെ ബോക്‌സോഫീസ് കണക്കെടുത്തപ്പോള്‍ ചൈനയില്‍ നിന്നുള്ള വരുമാനം യു. എസില്‍ നിന്നുള്ള വരുമാനത്തെ കവച്ചു വയ്ക്കുന്ന അനുഭവമുണ്ടായതായി വിനോദ വരുമാനത്തിന്റെ കണക്കെടുക്കുന്ന സ്വകാര്യ ഏജന്‍സി റെന്‍ട്രാക്ക് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ന്യൂ ഇയര്‍ സീസണ്‍ ഹോളിവുഡിനെ സംബന്ധിച്ച് കൊയ്ത്തു കാലമാണ്. അപ്പോ പിന്നെ എങ്ങനെയാ ചൈനീസ് ഗവണ്‍മെന്റിനേയും ചൈനക്കാരെയുമൊക്കെ സുഖിപ്പിക്കാതിരിക്കുന്നത് അല്ലേ?

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍