UPDATES

ഹോസ്‌നി മുബാരക്കിന് കഠിന തടവ്

മുന്‍ ഈജിപ്ത്തിലെ മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാരക്കിനും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍ക്കും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി ഉത്തരവായി. തടവ് കാലത്ത് ഇവര്‍ക്ക് പരോള്‍ അനുവദിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. അഴിമതി കേസില്‍ നടന്ന പുനര്‍വിചാരണയിലാണ് കോടതി വിധി.

പൊതുധനം പ്രസിഡന്റിന്റെ കൊട്ടാരം മോടി പിടിപ്പിക്കുന്നതിനും കുടുംബ സ്വത്തുക്കള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി വകമാറ്റി ചിലവഴിച്ചു എന്നാണ് കേസ്. ആ കേസില്‍ കഴിഞ്ഞ മേയില്‍ മുബാരക്കിനെ മൂന്നു വര്‍ഷം കോടതി തടവിന് ശിക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍ക്ക് ഇതേ കേസില്‍ നാല് വര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍ ഈ ജനുവരിയില്‍ വിധി പുനപരിശോധിക്കാന്‍ കോടതി തീരുമാനക്കുകയായിരുന്നു.

30 വര്‍ഷം തന്റെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഈജിപ്ത് അടക്കി ഭരിച്ചിരുന്ന മുബാരക് 2011ലെ മുല്ലപ്പൂ വിപ്ലവക്കാലത്താണ് അധികാരത്തില്‍ നിന്നും പുറത്തായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍